മാലദ്വീപ് പാര്‍ലമെന്റ് മജ്ലിസിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) വിജയിച്ചു. തങ്ങളുടെ ചൈന അനുകൂല നിലപാടിനുള്ള ജനപിന്തുണയാണിതെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. ഫലം പ്രഖ്യാപിച്ച 86ല്‍ 66ലും പിഎന്‍സി വിജയം നേടി. പാര്‍ലമെന്റിലൂടെ പുതിയ നയങ്ങള്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് മുയിസുവിനെ ഈ വിജയം പ്രാപ്തനാക്കും. ഇതുവരെ സഭയില്‍ ന്യൂനപക്ഷമായിരുന്ന ഒരു സഖ്യത്തിന്റെ ഭാഗമായിരുന്നു പിഎന്‍സി. പ്രസിഡന്റായി മുയിസു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ചൈന അനുകൂല നിലപാടാണ് ഇദ്ദേഹം പിന്തുടരുന്നിരുന്നത്.
ഇന്ത്യാ അനുകൂലിയായ മുന്‍ഗാമി ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) കനത്ത തോല്‍വി ഏറ്റുവാങ്ങി. നേരത്തെ, എംഡിപിക്ക് ആധിപത്യമുള്ള സഭ മുയിസുവിന്റെ പല പദ്ധതികളും തടയുകയും ഇന്ത്യാ വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ചൈനയുമായുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ പരീക്ഷണമായാണ് മുയിസു ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. ചുമതലയേറ്റതിനുശേഷം, ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പ്രസിഡന്റ് അടിസ്ഥാന സൗകര്യ കരാറുകള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: