Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹരിയേട്ടന്റെ ഓർമ്മക്കായി ലണ്ടൻ വിഷു വിളക്ക് 27 ന്

Janmabhumi Online by Janmabhumi Online
Apr 22, 2024, 08:28 pm IST
in US
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടൻ: ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.

ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.

ഹരിയേട്ടന്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ശ്രീ വാസുദേവൻ നമ്പൂതിരി വിഷു പൂജയ്‌ക്ക് നേതൃത്വം നൽകും. ശ്രീ വാസുദേവൻ നമ്പൂതിരിയുടെ കയ്യിൽനിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടൻറെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികൾക്ക് തുടക്കം കുറിക്കും.

ഹരിയേട്ടന്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം മുതലായവർ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ മുതലായവർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് “മയിൽ‌പീലി”, മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് ഏപ്രിൽ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ.

ഹരിയേട്ടനുമായുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും “ഓർമ്മകളിൽ ഹരിയേട്ടൻ” എന്ന പേരിൽ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്‌ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു.

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU

Tags: London RoadThornton HeathCroydon CR7 6AUWest Thornton Communtiy CetnreVishu Vilakku
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നടി മീന ബിജെപിയിലേക്കെന്ന് അഭ്യൂഹം; സുപ്രധാന ചുമതല വഹിക്കുമെന്നും സൂചന.

ഒൻപതാംക്ലാസുകാരിയുടെ മരണം: സ്‌കൂൾ അടച്ചു, പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 34 കേസുകളിലും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ജൂലായില്‍ ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും, നിറപുത്തരി 30 ന്

അതിശക്തമായ മഴ, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

സംസ്ഥാനത്ത് 23 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍, സര്‍ക്കാര്‍ വകുപ്പുകളല്ല ഇവയെന്നും ഓര്‍മ്മിപ്പിച്ച് വ്യവസായമന്ത്രി

പ്രവാസികള്‍ക്കും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക സൗജന്യമായി സംരംഭകത്വ പരിശീലനം നല്‍കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies