കോട്ടയം: ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ ‘നേര്‍സാക്ഷ്യ’വുമായി മനോരമയുടെ ഇലക്ഷന്‍ സ്‌പെഷ്യല്‍! ബീഹാറിലെ ജാമുയി ജില്ലയില്‍ ആക്രമണത്തിനിരയായ കടുത്തുരുത്തി ആയാംകുടി സ്വദേശി പാസ്റ്റര്‍ സണ്ണിയെയും ഭാര്യ കൊച്ചുറാണിയുമാണ് മനോരമ അവതരിപ്പിക്കുന്നത്.
‘എട്ടുപേരുടെ സംഘം മുഖത്തും തലയിലും മാറിമാറി അടിച്ചു വീഴ്‌ത്തി. കയ്യിലുണ്ടായിരുന്ന പ്രാര്‍ത്ഥനാ ഗാനങ്ങളുടെ പുസ്തകം കത്തിച്ചു.’ എന്നൊക്കെയാണ് സണ്ണിയും ഭാര്യയും കൂടിക്കാഴ്ചയില്‍ പറയുന്നത്. മാര്‍ച്ച് മൂന്നിനാണ് ആക്രമണം നടന്നത്. വാര്‍ത്തയില്‍ ഒരിടത്ത് മതപരിവര്‍ത്തനം ആരോപിച്ചാണ് ചിലര്‍ തങ്ങളെ ആക്രമിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. പോലീസ് എത്തിയാണ് തങ്ങളെ രക്ഷിച്ചതെന്നും ബൈക്കും വീട്ടുസാധനങ്ങളും ഉപേക്ഷിച്ചാണ് നാട്ടിലേക്ക് വന്നതെന്നും തിരിച്ചു പോകണമെന്നാണ് ആഗ്രഹമെന്നും സണ്ണി പറയുന്നു.
വടക്കേ ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ ഉദാഹരണമായിട്ടാണ് പത്രം ഇവരുടെ കൂടിക്കാഴ്ച പ്രസിദ്ധീകരിച്ചത്. പക്‌ഷെ, ഉള്‍ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മറ്റു വിഭാഗക്കാരെ മതപരിവര്‍ത്തനം നടത്തി സഭയില്‍ എത്തിക്കാനുള്ള ചില ക്രൈസ്തവ വിഭാഗങ്ങളുടെ ശ്രമങ്ങളാണ് സംഘര്‍ഷത്തിന് ഇടയാക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങളെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം എന്ന വ്യാജപേരില്‍ അവതരിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കേരളത്തില്‍ പോലും ഇക്കാലത്തും വീടുകള്‍ തോറുംകയറിയിറങ്ങി സുവിശേഷം പ്രചരിപ്പിക്കുന്നവരുണ്ട്. അതു പോലെ മതപ്രചാരണത്തിനു ശ്രമിക്കുമ്പോള്‍ പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പുകളാണ് പ്രശ്ങ്ങളുടെ മൂലം കാരണം. അത് ക്രൈസ്തവര്‍ക്കുള്ള നേരെയുള്ള ആക്രമണമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അതിന് നേരിട്ട് ബന്ധമൊന്നുമില്ല. തങ്ങള്‍ ഒരു സ്വതന്ത്ര സഭയായിട്ടാണ് ബീഹാറില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സണ്ണി പ്രത്യേകം പറയുന്നുണ്ട്.
മതപരിവര്‍ത്തനം നടത്തി എന്നതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കളുമല്ല. എന്നാല്‍ പൊതുവില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഹൈന്ദവ ആക്രമണമായിട്ടാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇതു ചിത്രീകരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെങ്കില്‍ പ്രത്യേകിച്ചും.
ബീഹാര്‍ ബിജെപി മുന്നണി ഭരിക്കുന്ന സംസ്ഥാനമാണെന്നതാണ് സണ്ണിയെയും ഭാര്യയെയും ഇലക്ഷന്‍ കാലത്ത് കണ്ടെത്തി ഇന്‌റര്‍വ്യൂ എടുക്കാന്‍ പത്രത്തിന് പ്രേരണയായതെന്നത് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: