പൈതൃക സാംസ്‌കാരിക കാര്യങ്ങളിൽ സമ്പന്നമാണ് നമ്മുടെ രാജ്യം. വിനോദ സഞ്ചാരികളിൽ അധികം ആളുകളും കാണാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഒന്നാണ് രാജ്യത്ത് വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കോട്ടകൾ. രാജ്യത്തെ പ്രധാന പത്ത് കോട്ടകൾ ഇവയൊക്കെ…
സാംസ്‌കാരികമായും പൈതൃകപരമായും സമ്പന്നമാണെന്നതിന് പുറമെ വാസ്തുവിദ്യകളാലും വിസ്മയമൊരുക്കിയിട്ടുണ്ട് ഇന്ത്യയിൽ. ഇവയിൽ ഏറെയും ഐതിഹാസിക ചരിത്രങ്ങളുറങ്ങുന്ന കോട്ടകളാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതായുള്ള കോട്ടകളിതാ…
ഡൽഹിയിലെ ചെങ്കോട്ട
2007-ലാണ് യുനെസ്‌കോ ലകോ പൈതൃക ഇടമായി ഡൽഹിയിലെ ചെങ്കോട്ട തിരഞ്ഞെടുക്കുന്നത്. ഇത് രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്നു എന്നത് കോട്ടയെ കൂടുതൽ പ്രശസ്തമാക്കി.
ആംബർ കോട്ട ജയ്‌പൂർ
ജയ്‌പൂരിലാണ് ആംബർ കോട്ട സ്ഥിതി ചെയ്യുന്നത്. മുഗൾ-രാജ്പൂർ മാതൃകകൾ കോർത്തിണക്കിയാണ് കോട്ടകളുടെ നിർമ്മാണം. കോട്ടയിലെ കണ്ണാടിപ്പണികളാണ് ഇവയെ കൂടുതൽ പ്രശസ്തമാക്കാൻ കാരണമായത്.
ആഗ്ര കോട്ട
മുഗൾ വാസ്തുവിദ്യയിൽ രൂപകൽപ്പന ചെയ്ത കോട്ടയാണ് ആഗ്ര കോട്ട. താജ്മഹലിലേക്കുള്ള അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാനാകുന്നത്.
ജയ്സാൽമീർ കോട്ട
രാജസ്ഥാനിലാണ് ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നത്. സ്വർണ കോട്ടയെന്നും ഇത് അറിയപ്പെടുന്നു. മഞ്ഞ നിറത്തിലുള്ള മൺകട്ടകൾ ഉപയോഗിച്ചാണ് നിർമ്മാണം. സങ്കീർണമായ കൊത്തുപണികളും ഇവയെ വ്യത്യസ്തമാക്കുന്നു.
ചിറ്റോർഗഡ് കോട്ട
രാജ്യത്തെ ഏറ്റവും വലിയ കോട്ടയാണിത്. ഏകദേശം 22-ഓളം ജലാശയങ്ങൾ, ഗോപുരങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടാണ് കോട്ട ഇവിടെ സ്ഥിതി ചെയ്യുന്നത്.
ഗ്വാളിയോർ കോട്ട
നീല നിറത്തിലുള്ള കല്ലുകൾ കൊണ്ടാണ് ഇവയുടെ നിർമ്മാണം. ചുവരുകളിൽ നിരവധി ശിൽപ്പങ്ങളും ചിത്രങ്ങളുമുണ്ട്. മുഗൾ, രജപുത്ര, ഹിന്ദു വാസ്തുവിദ്യ പ്രകാരമാണ് കോട്ട സജ്ജമാക്കിയിരിക്കുന്നത്.
മെഹ്റൻഘർ കോട്ട
ജോധ്പൂരിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരാവസ്തുക്കളുടെ വലിയ ശേഖരമാണുള്ളത്.
ജുനഗർ കോട്ട
രാജ്യത്തെ തന്നെ ഏറ്റവും നന്നായി അലങ്കരിച്ച കോട്ടയാണ് ജുനഗർ കോട്ട. ബിക്കാനീറിലെ മഹാരാജാക്കന്മാരുടെ ജീവിതരീതികളും കാലഘട്ടവും ഇതിലൂടെ തുറന്ന് കാട്ടുന്നു.
ഝാൻസി കോട്ട
ഝാൻസി നഗരത്തിന്റെ മദ്ധ്യഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1857-ലെ കലാപകാലത്ത് ബ്രീട്ടഷ് ഭരണത്തിന് എതിരായാ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടാണ് കോട്ട പ്രശസ്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: