തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇന്ന് നിര്‍ണായക ദിനം. കരുവന്നൂര്‍ ഇടപാടില്‍ പ്രതിരോധത്തിലായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് ഇ ഡി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന ഇ ഡിയുടെ നിര്‍ദേശം സിപിഎം ജില്ലാ കമ്മിറ്റിയെ കുരുക്കിലാക്കിയിട്ടുണ്ട്.
പാര്‍ട്ടിക്ക് നിരവധി രഹസ്യ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇ ഡിയുടെ കൈവശമുണ്ട്. സ്വത്തിന്റെ വിവരങ്ങള്‍ കൈമാറിയാല്‍ സിപിഎമ്മിന്റെ സാമ്പത്തിക കാര്യങ്ങള്‍ പുറത്താകും. രേഖകള്‍ കൈമാറിയില്ലെങ്കില്‍ ഇ ഡി കണ്ടെത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കും. രേഖകള്‍ കൈമാറിയാലും ഇല്ലെങ്കിലും നിയമനടപടി നേരിടേണ്ടി വരുമെന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. എം.എം. വര്‍ഗീസിനെ ഇ ഡി മുമ്പ് അഞ്ച് തവണ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിന്റെ പേരിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഷാജനെ ഇനി വിളിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്കുന്ന സൂചന. സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉള്ളതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇ ഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിനുപുറമെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു.
ഐടി വകുപ്പിന്റെ അപ്രതീക്ഷിത നീക്കം സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് രഹസ്യ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതെന്ന് സൂചനയുണ്ട്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരു കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തി. ഈ പണം ഉപയോഗിക്കരുതെന്ന് ആദായ നികുതി വകുപ്പ് പാ
ര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ സിപിഎം ജില്ലാ കമ്മിറ്റിക്ക് രഹസ്യ ലോക്കറുകളും ഉള്ളതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: