ആലപ്പുഴ: കേരള മന:സാക്ഷിയെ പിടിച്ച് കുലുക്കിയ ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ അഡ്വ. പ്രതാപ് ജി.പടിക്കലിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് ഉത്തരവിറങ്ങി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഗവണ്മെന്റ് ആശുപത്രിയില്‍ വെച്ച് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട കേസില്‍ ക്രിമിനല്‍ കേസുകളുടെ വിചാരണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരും പരിചയ സമ്പന്നരുമായ അഭിഭാഷകനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ആവശ്യം മാതാപിതാക്കള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രമാദമായ നിരവധി കൊലപാതകക്കേസുകളില്‍ ഹാജരായിട്ടുള്ള ക്രിമിനല്‍ അഭിഭാഷകനായ പ്രതാപ് ജി. പടിക്കലിനെ ഈ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് ഇലക്ഷന് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെ വധ: ശിക്ഷക്കു വിധിച്ച ആലപ്പുഴ രണ്‍ജീത് ശ്രീനിവാസന് കൊലക്കേസ്, പാലക്കാട് സഞ്ജിത്ത് കൊലക്കേസ്, തിരുവനന്തപുരം മണ്ണന്തല രജ്ഞിത്ത് വധക്കേസ്, ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ്, മാവേലിക്കര നക്ഷത്ര കൊലക്കേസ്, വള്ളികുന്നം ചന്ദ്രന് കൊലക്കേസ് എന്നിങ്ങനെ ഒട്ടേറെ കൊലപാതകക്കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായ പ്രതാപ് ജി. പടിക്കല്‍ കായംകുളം സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: