മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് ചിരവൈരികളായ എസി മിലാനും ഇന്റര്‍ മിലാനും തമ്മില്‍ വാശിയേറിയ പോരാട്ടം. ഇക്കുറി ലീഗ് ടൈറ്റില്‍ നിര്‍ണയിക്കുന്നതിന് പ്രധാന മത്സരം ഇരുവരും തമ്മിലാകുമ്പോള്‍ ഇന്നത്തെ പോരാട്ടത്തിന് വീറും വാശിയും ഇരട്ടിയാകും. ഭാരത സമയം രാത്രി 12.15നാണ് പോരാട്ടം. മിലാന്റെ തട്ടകമായ സാന്‍ സിറോ സ്‌റ്റേഡിയം ആണ് വേതി.
ലാ ലിഗയില്‍ എല്‍ ക്ലോസിക്കോ, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി എന്നിവ പോലെ പ്രസിദ്ധമാണ് മിലാനും ഇന്ററും തമ്മിലുള്ള പോരാട്ടം. മിലാന്‍ ഡെര്‍ബി എന്ന ലേബലില്‍ ഇരുവരും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ്. ഇത്തവണത്തെ സീരി എയിലെ ആദ്യ കൂടിക്കാഴ്‌ച്ചയായിരുന്നു അത്. അന്ന് ഇന്ററിന്റെ തട്ടകത്തില്‍ മിലാനെ 5-1ന് തകര്‍ത്തുകൊണ്ടാണ് ഇന്റര്‍ ആഘോഷിച്ചത്. അതിന് മാസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സ്വന്തം തട്ടകത്തിലടക്കം ഇന്ററിനോട് തോല്‍ക്കേണ്ടിവന്നതിന്റെ നാണക്കേട് മിലാനുണ്ടായിരുന്നു. എന്നാല്‍ സീസണിന്റെ തുടക്കത്തിലേ തന്നെ ചിരവൈരികളോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. അതിന് ശേഷം സീസണ്‍ ഇപ്പോള്‍ അവാസനത്തോടടുക്കുമ്പോള്‍ കിരീടം ഏറെക്കുറേ ഉറപ്പിച്ച നിലയിലാണ് ഇന്റര്‍ മിലാന്‍.
സീസണ്‍ അവസാനിക്കാന്‍ ആറ് കളികള്‍ കൂടി അവശേഷിക്കെ ഇന്റര്‍ 83 പോയിന്റുമായി മുന്നിലാണ്. മിലാന്‍ 69 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് വമ്പന്‍മാര്‍ക്കും സീസണില്‍ മറ്റ് കിരീടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. നോക്കൗട്ട് മത്സരങ്ങളില്‍ പലതിലും മിലാനെക്കാള്‍ മുമ്പ് ഇന്റര്‍ പുറത്തായിരുന്നു. ഏറ്റവും ഒടുവില്‍ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ എ എസ് റോമയോട് പരാജയപ്പെട്ടാണ് മിലാന്‍ പുറത്തായത്. സ്വന്തം നാട്ടിലെ കോപ്പ ഇറ്റാലിയയിലും ഇരുടീമുകളും സെമിബെര്‍ത്തല്‍ പോലും എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക