ന്യൂദല്‍ഹി: ചൈന, പാക് അതിര്‍ത്തികളിലെ സുരക്ഷ മുന്‍ നിര്‍ത്തി 6800 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്രോജക്ടുമായി സൈന്യം. ഷോള്‍ഡര്‍ ഫയേര്‍ഡ് മിസൈലുകളാണ് നിര്‍മ്മിക്കുന്നത്. 500 ലോഞ്ചറുകളും മൂവായിരം മിസൈലുകളും വികസിപ്പിക്കാനും വാങ്ങാനും കരസേനയ്ക്ക് പദ്ധതിയുണ്ട്.
അതേ സമയം, പഴയ ഇഗ്ല-1എം മിസൈലുകള്‍ക്ക് പകരം പുതിയവ വികസിപ്പിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് റഷ്യന്‍ ഇഗ്ല-എസിനുള്ള പഴയ ടെന്‍ഡറിന്റെ സാധ്യതകളും പരിഗണിക്കുന്നുണ്ട്.
‘നിലവില്‍, 4800 കോടി രൂപയുടെ പദ്ധതിയില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു പൊതുമേഖലാ യൂണിറ്റും പൂനെ ആസ്ഥാനമായുള്ള ഒരു സ്വകാര്യമേഖലാ സ്ഥാപനവും അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ സേനകള്‍ ഉപയോഗിക്കുന്ന ലേസര്‍ ബീം റൈഡിംഗ് വി ഷൊറാര്ഡ്സ് വികസിപ്പിക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്.
ശത്രു ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്കുകകയാണ് ഇവയുടെ ലക്ഷ്യമെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.
കരസേനയ്ക്കും വ്യോമസേനയ്ക്കും വിതരണം ചെയ്യുന്നതിനായി 200 ലോഞ്ചറുകളും 1200 മിസൈലുകളും വികസിപ്പിക്കുന്നതിനാണ് പദ്ധതിയെന്നും ഈ മിസൈലുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഭാരതസൈന്യമാണെന്നും അവര്‍ പറഞ്ഞു.
പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടിരിക്കുന്ന 1200 മിസൈലുകളില്‍ 700 എണ്ണം ഐഎഎഫിന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: