തങ്ങള്‍ ഇന്‍ഡി സഖ്യത്തിലെ അന്തേവാസികളാണെന്നതു മറന്ന്, കോണ്‍ഗ്രസിന്റെ യുവരാജന് രാഹുല്‍ ഗാന്ധിയും കമ്മ്യൂണിസ്റ്റുകളുടെ ഏകദൈവമായ പിണറായി വിജയനും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലാണ് ഈ ഇലക്ഷന് കാലത്ത് വോട്ടര്‍മാരെ ഹരം കൊള്ളിക്കുന്നത്. മാസപ്പടി കേസില്‍ എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ഒന്ന് ചോദിച്ചു പോയി. അതോടെ പിണറായിയുടെ സര്‍വ്വ പിടിയും വിട്ടു. രാഹുല്‍ ഗാന്ധി കൂപ്പിപ്പാല് കുടിച്ചിരുന്ന കാലം മുതലുള്ള കഥകളെല്ലാം വലിച്ചുപുറത്തിട്ടു നാറ്റിക്കുമെന്ന ഭീഷണിയായി. ‘രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് നേരത്തെ ഒരു പേരുണ്ട്. ആ പേരില്‍ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത് ‘ എന്നായി പിണറായി . ‘അമൂല്‍ ബേബി എന്ന ആ പഴയ വിളിപ്പേര് അതോടെ മാദ്ധ്യമങ്ങള്‍ പൊടിതട്ടിയെടുത്തു, എടുത്തിട്ടലക്കി. തെക്കുവടക്കു നടന്നും ഓടിയും ഉണ്ടാക്കിയ വീരപരിവേഷമൊക്കെ അതോടെ ആവിയായി. നിരായുധനായ സഹോദരനെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് പ്രിയങ്ക പാഞ്ഞെത്തി. പിണറായിയുടെ വീട് റെയ്്ഡ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പ്രിയങ്ക പത്തനംതിട്ടയില്‍ വന്ന്് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് തുടങ്ങിയ അഴിമതി കേസുകള്‍ കുത്തിപ്പൊക്കി.
പിണറായിയെ പേടിത്തൊണ്ടന്‍ എന്ന ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇതിനിടെ ചാടിവീണു. വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ്സുനിറയെ പേടിയാണ് ‘ എന്നും വിശദീകരിച്ചു.
ഇന്നുവരെ ഇത്രയും. സതീശനുള്ളതുമായി പിണറായിയും കൂട്ടരും നാളെ എത്തുന്നതും കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: