ന്യൂദൽഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്രിമിനല്‍ നിയമ പരിഷ്‌കാരത്തെ പിന്തുണച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. നീതിന്യായ വ്യവസ്ഥയില്‍ ഇന്ത്യ കാര്യമായ നവീകരണത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ചട്ടം, തെളിവ് നിയമം എന്നിവയില്‍ ഭേദഗതിയില്‍ കൊണ്ടുവന്നും പേരുമാറ്റിയും നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുന്ന പരിഷ്‌കാരത്തെ കേന്ദ്ര നീതി ന്യായ വകുപ്പിന്‌റെ ആഭിമുഖ്യത്തില്‍ നടന്ന രാജ്യാന്തര സെമിനാറിലാണ് ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിച്ചത്.
ഇരകളുടെ താല്‍പര്യ സംരക്ഷണവും കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമാക്കാനും പുതിയ ക്രിമിനല്‍ നിയമ പരിഷ്‌കാരം പ്രയോജനപ്പെടും. ഇന്ത്യ ശരിയായ ദിശയില്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ പരിഷ്‌കാരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരും പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: