ന്യൂദല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന പിന്നോക്കവിഭാഗക്കാരനെ ഇറക്കി ജാര്‍ഖണ്ഡില്‍ ജാതിക്കാര്‍ഡെന്ന കള്ളക്കളി കളിച്ച് കോണ്‍ഗ്രസ്. അയോധ്യ പ്രാണപ്രതിഷ്ഠയിൽ പോകാതിരുന്നത് പിന്നാക്കക്കാരെ കയറ്റില്ലെന്നത് കൊണ്ടാണെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പുതിയ വാദം. ഇതാദ്യമായാണ് കോണ്‍ഗ്രസ് അയോധ്യ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരിക്കുന്നതിന് പുതിയ കാരണം കണ്ടെത്തുന്നത്.
എന്നാല്‍ മോദിയാണ് രാഷ്‌ട്രപതിയായി പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതെന്ന കാര്യം മറക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ഖാര്‍ഗെയുടെ കള്ളവിശദീകരണത്തിനെതിരെ പ്രതികരണമുയരുന്നു. അന്ന് രാഷ്‌ട്രീപതി സ്ഥാനാര്‍ത്ഥിയായി ഒരു ആദിവാസി പ്രതിനിധിയെ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തതും കോണ്‍ഗ്രസാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുയരുന്നു.
മാത്രമല്ല, പിന്നാക്കവിഭാഗത്തില്‍പ്പെട്ട ധാരാളം പേര്‍ അന്ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയിരുന്നു. ജാര്‍ഖണ്ഡില്‍ ഇന്ത്യാമുന്നണിയുടെ റാലിക്ക് മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഖാര്‍ഗെയുടെ ഈ ആരോപണം. ജാര്‍ഖണ്ഡില്‍ പട്ടികജാതി വിഭാഗങ്ങള്‍ ധാരളമായി ഉള്ളതിനാല്‍ അവിടെ ഹിന്ദുവിഭാഗത്തില്‍ വിള്ളലുണ്ടാക്കുകയാണ് ഖാര്‍ഗെയുടെ ലക്ഷ്യം.
“എന്റെ ആളുകൾക്ക് ഇപ്പോഴും പല ക്ഷേത്രങ്ങളിലും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവർക്കത് സഹിക്കാനാകുമായിരുന്നോ” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും അവരുടെ മുൻഗാമി റാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചെന്നായിരുന്നു ഖാർഗെയുടെ മറ്റൊരു ആരോപണം. എന്നാല്‍ രാം നാഥ് കോവിന്ദോ, ദ്രൗപതി മുര്‍മുവോ പറയാത്ത ആരോപണമാണ് അവരുടെ പേരില്‍ ഖാര്‍ഗെ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: