മുവാറ്റുപുഴ : വിദ്യാർത്ഥികൾക്ക് അവധിക്കാലം അറിവിന്റെയും കരുതലിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഭാഗമാക്കി മാറ്റാൻ പഠന ക്യാമ്പുമായി മൂവാറ്റുപുഴ ജനമൈത്രി പോലീസ്.
പേഴയ്‌ക്കാപ്പിള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ‘ലെസിയം 2024 ക്യാമ്പ് ‘ ഡി വൈ എസ് പി ഏ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ബി.കെ. അരുൺ അധ്യക്ഷത വഹിച്ചു. പി.ആർ.ഒ അസി. സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ വിഷയം അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ടി.ബി സന്തോഷ്, ഹെഡ്മിസ്ട്രസ്സ് ഷൈല കുമാരി, പി ടി എ പ്രസിഡന്റ് ഹസീന ആരിഫ്, സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാജു , എം.എം ഉബൈസ് തുടങ്ങിയവർ പ്രസംഗിച്ചു. എന്റെ ശരീരം എന്റെ അവകാശം എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ ശാന്തി.കെ ബാബു. സ്ട്രെസ് ആന്റ് ആർട് എന്ന വിഷയത്തിൽ ഡോ. ജാക്സൺ തോട്ടുങ്കൽ, സൈബർ സ്പെസിൽ സൈബർ വിദഗ്ദനും, സീനിയർ സീ പി ഒ യുമായ പി.എം തൽഹത്ത് , മധുരം മലയാളത്തിൽ എൻ.സി വിജയകുമാർ , അപകടങ്ങളിൽ പതറരുത് എന്ന വിഷയത്തിൽ ഫയർ ഫോഴ്സിലെ സി.എ നിഷാദ്, എം.എൻ അയൂബ് എന്നിവർ ക്ലാസെടുത്തു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോ.ജിജി.കെ.ജോസഫ് പ്രശ്നോത്തരി നടത്തി. ഇൻസ്പെക്ടർ ബി.കെ അരുൺ വിദ്യാർത്ഥികളും രക്ഷകർത്താക്കളുമായി സംവദിച്ചു. ക്യാമ്പിൽ നൂറ്റിയമ്പതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: