ഗാംഗ്ടോക്ക്: സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 79.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് കണക്ക് 80.03 ആണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്തെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കും ഏക ലോക്സഭാ സീറ്റിലേക്കും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ശേഷം 67.95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനത്തെ പോളിങ് ശതമാനം 79.77 ശതമാനമാണ്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 78.63 ശതമാനം ആയിരുന്നു, ഇത് നിന്ന് ഒരു ശതമാനം വര്‍ധിച്ചതായി അവര്‍ പറഞ്ഞു. സംസ്ഥാനത്ത് 4.64 ലക്ഷം വോട്ടര്‍മാരാണുള്ളത്. യോക്സോംതാഷിഡിംഗ് അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 85.37 ശതമാനം. ഗാംഗ്ടോക്ക് (ബിഎല്‍) അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്, 63.66 ശതമാനം.
മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പവന് കുമാര്‍ ചാംലിംഗ്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ, തമാംഗിന്റെ ഭാര്യ കൃഷ്ണ കുമാരി റായ് എന്നിവരടക്കം 146 സ്ഥാനാര്‍ത്ഥികളാണ് 32 നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരരംഗത്തുള്ളത്. തമാംഗും ചാംലിങ്ങും രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുന്നത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിനും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: