2019ലേതിനേക്കാള്‍ മികച്ച പ്രകടനം ഇത്തവണ ബിജെപിക്കുണ്ടാകുമെന്ന് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത് ഭല്ല. 5 മുതല്‍ 7 ശതമാനം വരെ സീറ്റുകള്‍ അധികമായി നേടാം. ‘സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍, ബിജെപി മാത്രമായി 330 മുതല്‍ 350 വരെ സീറ്റുകള്‍ ലഭിക്കണം. ഭല്ല എന്‍ഡിടിവി വാര്‍ത്താ ചാനലിനോട് പറഞ്ഞു. കോണ്‍ഗ്രസിന് 44 സീറ്റുകള്‍ ലഭിക്കാം. 2014 ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറവ്.
രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികരംഗമാണ് ഏറ്റവും പ്രധാനം. ശക്തമായ നേതൃത്വമുണ്ടാവുക എന്നതാണ് രണ്ടാമത്തേത്. രണ്ടും ബിജെപിക്ക് അനുകൂലമാണ്. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ പകുതിയെങ്കിലുമുള്ള ഒരാള്‍ പ്രതിപക്ഷത്തുണ്ടായിരുന്നെങ്കില് ഒരു നല്ല മത്സരമായിരുന്നേനെയെന്ന് ഞാന്‍ കരുതുന്നു. ബിജെപിയുടെ വിജയത്തിന് പിന്നിലെ കാരണം ജനജീവിതത്തിലുണ്ടായ പുരോഗതിയാണ്. ഭല്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: