കൊച്ചി: ഹൈന്ദവ വിശ്വാസികളെയും പൂരപ്രേമികളെയും ഒരുപോലെ അവഹേളിക്കുന്ന നടപടിയാണ് തൃശ്ശൂര്‍ പൂരാഘോഷത്തില്‍ പോലീസ് നടത്തിയതെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആചാരപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമുള്ളതാണ് തൃശ്ശൂര്‍ പൂരം. ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത വിധത്തിലുളള ധാര്‍ഷ്ട്യം കാട്ടി പൂരം അലങ്കോലമാക്കാനാണ് പോലിസ് ശ്രമിച്ചത്. ആചാരങ്ങളുടെ നഗ്നമായ ലംഘനമാണ് തൃശ്ശൂരില്‍ ഉണ്ടായത്. ഇതിനുള്ള ധൈര്യം പോലിസിന് എവിടെ നിന്നാണ് കിട്ടിയതെന്നും വിഎച്ച്പി നേതാക്കള്‍ ചോദിച്ചു. വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിച്ച അതീവ ഗൗരമുള്ളതും കുറ്റകരവുമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: