ലണ്ടന്‍: എഫ് എ കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ടാം സെമി പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും കോവെന്റ്റി സിറ്റി എഫ്സിയും തമ്മല് രാത്രി എട്ടിനാണ് ഏറ്റുമുട്ടല്‍. സെമിയിലെ രണ്ട് മത്സരങ്ങള്‍ക്കും ഫൈനലിനും വേദിയാകുന്നത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയമാണ്.
ഇന്നത്തെ കളി ജയിക്കാനായാല്‍ യുണൈറ്റഡിനെ കാത്തിരിക്കുന്നത് ഒരുപൂര്‍വ്വ റിക്കാര്‍ഡാണ്. ഏറ്റവും കൂടുതല്‍ തവണ എഫ്എ കപ്പ് ഫൈനലിലെത്തിയതില്‍ യുണൈറ്റഡ് ആഴ്സണലിനൊപ്പം റിക്കാര്‍ഡ് പങ്കുവയ്ക്കുകയാണ്. ഇരു ടീമുകളും 21 തവണ വീതം ഫൈനലിലെത്തിയിട്ടുണ്ട്. ഇന്ന് കോവെന്റ്റിയെ തോല്‍പ്പിക്കാനായാല്‍ യുണൈറ്റഡിന് ആഴ്സണലിനെ മറികടക്കാം.
കോവെന്റ്റിയും യുണൈറ്റഡും തമ്മില്‍ ഇത് 15-ാമത്തെ ഏറ്റുമുട്ടലാണ്. രണ്ട് തവണ മാത്രമാണ് കോവെന്റ്റി ജയിച്ചിട്ടുള്ളത്. 2007ല്‍ ലീഗ് കപ്പില്‍ ഓള്‍ഡ് ട്രാഫഡില്‍ യുണൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചിരുന്നു. 1986-87 സീസണ് എഫ് എ കപ്പിലെ നാലാം റൗണ്ടില്‍ കോവെന്റ്റി യുണൈറ്റഡിനെ തോല്‍പ്പിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അന്നത്തെ വിജയം.
യുണൈറ്റഡിന്റെ 32-ാമത്തെ എഫ്എ കപ്പ് സെമിയാണ് ഇന്നത്തേത്. കഴിഞ്ഞ വര്‍ഷവും യുണൈറ്റഡ് ഫൈനലിലെത്തിയിരുന്നു. എഫ് എ കപ്പില്‍ കോവെന്റ്റിക്ക് ഒരു തവണയേ ഫൈനലിലെത്താന്‍ സാധിച്ചിട്ടുള്ളൂ. 1986-87 സീസണില്‍ ഫൈനലിലെത്തിയ ടീം ലീഡ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.
പ്രീമിയര്‍ ലീഗ് സീസണില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ഇതുവരെ കളിച്ച 32 കളികളില്‍ നിന്ന് 15 എണ്ണത്തില്‍ വിജയിച്ചു. ന്യൂകാസിലിനൊപ്പം 50 പോയിന്റാണ് ടീം നേടിയിട്ടുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ യുണൈറ്റഡിനെക്കാള്‍ മുന്നില്‍ ന്യൂകാസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: