ബിഷ്കേക്: ഗുസ്തിയില്‍ പാരിസ് ഒളിംപിക്സിലേക്ക് യോഗ്യത നേടിയ ഭാരത താരങ്ങലായ വിനേഷ് ഫോഗട്ട്, അന്‍ഷു മാലിക്, റീതിക എന്നിവര്‍. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിംപിക് യോഗ്യതയില്‍ സെമിയിലെത്തിയതോടെയാണ് മൂവരും ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. വിനേഷ്, അന്‍ഷു, റീതിക എന്നിവര്‍ യഥാക്രമം 50 കിലോ, 57 കിലോ, 76 കിലോ വനിതാ വിഭാഗത്തിലാണ് യോഗ്യത നേടിയെടുത്തത്.
നേട്ടം സ്വന്തമാക്കുന്നതിന് വിനേഷ് ഫോഗട്ട് തോല്‍പ്പിച്ചത് കസാഖിസ്ഥാന്‍ താരം ലോറ ഗാനികിസിയെ ആണ്. 4.48 മിനിറ്റില്‍ 10-0ന് തകര്‍ത്തുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം. കോമണ്‍ വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും നേട്ടം കുറിച്ച താരമാണ് വിനേഷ് ഫോഗട്ട്.
അന്‍ഷുമാലിക് നിര്‍ണായക പോരില്‍ ഉസ്ബെക്കിസ്ഥാന്റെ ലേയ്ലോഖോന് സോബിറോവയെ ആണ് തോല്‍പ്പിച്ചത്. 2.48 മിനിറ്റ് സമയത്ത് 11-0നായിരുന്നു അന്‍ഷുവിന്റെ വിജയം. ചൈനീസ് തായ്പേയിയുടെ ഹുയി ടി ചാങ്ങിനെ കീഴടക്കിയാണ് 7-0ന് തോല്‍പ്പിച്ചാണ് റീതിക യോഗ്യത ഉറപ്പിച്ചത്.
മറ്റൊരു ഭാരത താരം മാന്‍സി അഹ്ലാവത്ത് കൊറിയന്‍ താരത്തോട് പരാജയപ്പെട്ട് അവസരം പാഴാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: