ന്യൂദല്‍ഹി: എന്‍എസ്ജിയുടെ (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) മേധാവിയായി നളിന്‍ പ്രഭാതിനെ നിയമിച്ചു. ആന്ധ്രാ കേഡറിലെ 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പി
എഫ്) അഡീ. ഡയറക്ടര്‍ ജനറലാണ്. അതിര്‍ത്തി കാവല്‍ സേനയായ സശസ്ത്ര സീമ ബല് (എസ്എസ്ബി) മേധാവി ദല്‍ജിത് സിങ് ചൗധരിയാണ് നിലവില്‍ എന്‍എസ്ജിയുടെ അധിക ചുമതല വഹിച്ചിരുന്നത്.
നളിന്‍ പ്രഭാതിന്റെ നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതായി പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 2028 ആഗസ്ത് 31 വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സ്പെഷല്‍ ഡയറക്ടറായി സപ്ന തിവാരിയെയും നിയമിച്ചു. ഒഡിഷ കേഡറിലെ 1992 ബാച്ച് ഐപിഎസ് ഓഫിസറായ ഇദ്ദേഹം ഇപ്പോള്‍ ഐബി അഡീ. ഡയറക്ടറാണ്. 2026 ഏപ്രില്‍ 30 വരെയാണ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: