ആലപ്പുഴ: ചവറ കൊറ്റുകുളങ്ങര വര്‍ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസില്‍ മൂന്നാം പ്രതി അറസ്റ്റിലായി. കൊല്ലം ശങ്കരമംഗലം കൊല്ലശ്ശേരില്‍ വീട്ടില്‍ കുമാറിനെ (36) ഗുജറാത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ കുമാര്‍ ഗുജറാത്തിലക്ക് കടന്നിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം 14 ന് രാത്രി എട്ട് മണിയോടെയാണ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കടന്ന് ഉടമയായ സലിമിനെ സംഘം മാരകമായി മര്‍ദ്ദിച്ചത്. കായംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: