ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ അലയടിച്ച് മോദി തരംഗം. പര്യടനം പുരോഗമിക്കുമ്പോള്‍ വിജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്. വി.മുരളീധരന്റെ പര്യടന കേന്ദ്രങ്ങളിലേക്ക് രാപ്പകലില്ലാതെ ജനം ഒഴുകുകയാണ്. കിളിമാനൂര്‍, കടയ്ക്കാവൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നലെ പര്യടനം’.
കിളിമാനൂര്‍ മണ്ഡലത്തിലെ കല്ലമ്പലത്തു നിന്നും ആരംഭിച്ച പര്യടനം ബിജെപി സംസ്ഥാന സമിതി അംഗം മലയകീഴ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. തോട്ടയ്ക്കാട് സ്ഥാനാര്‍ത്ഥിയെ നോട്ടുമാല ചാര്‍ത്തി സ്വീകരിച്ചപ്പോള്‍ വടകോട്ട്കാവില് ഗണപതി പാക്ക് (അടക്ക)കൊണ്ടുള്ള ബൊക്കയും പന്ത് വിളയില്‍ താമര കൊണ്ടുള്ള ബൊക്കയും നല്‍കിയാണ് സ്വീകരിച്ചത്. കരവാരം മുല്ലശ്ശേരി മുക്കിലെ തെരഞ്ഞെടുപ്പ് കാര്യാലയവും വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
കല്ലമ്പലം,തോട്ടയ്ക്കാട്, പെരിങ്ങാവ്, മുല്ലശ്ശേരിമുക്ക്, ശിവന് മുക്ക്, കൊടുവഴന്നൂര്‍, തോട്ടവാരം, കോയിക്കമൂല, പന്തുവിള, പുല്ലയില്‍, നന്തായ് വനം, മാത്തയില്‍ തുടങ്ങിയ സ്ഥലങ്ങളളില് സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനപങ്കാളിത്തമാണ് വി.മുരളീധരനെ സ്വീകരിക്കാന്‍ എത്തിയത്. കൊടുവഴന്നൂര്‍ തോട്ടവാരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവരെയും വി. മുരളീധരന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
മന് കി ബാത്ത് പ്രശ്നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി പങ്കെടുത്ത ഇളമ്പ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസുകാരി സാധികയും വി. മുരളീധരനെ സ്വീകരിക്കാന്‍ എത്തി. ചെമ്പരുത്ത്മുക്കില് വന്‍ ജനസഞ്ചയത്തിന്റെ സാന്നിദ്ധ്യത്തിലാണ് കിളിമാനൂര്‍ മണ്ഡലത്തിലെ പര്യടനം അവസാനിച്ചത്.
ഉച്ചയ്ക്കുശേഷം കടയ്ക്കാവൂര്‍ മണ്ഡലത്തിലെ മുദാക്കല്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പര്യടനം. കുറക്കട അംബേദ്കര്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങിയ പര്യടനം ബിജെപി ജില്ലാ ട്രഷറര്‍ ബാലമുരളി ഉദ്ഘാടനം ചെയ്തു. ആവേശകരമായ സ്വീകരണം നല്‍കിയശേഷം അംബേദ്കര്‍ കോളനിയിലെ അമ്മമാര്‍ പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന വിവരിച്ചു.
പൂത്തിരി കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വ്വം സ്വീകരിച്ചത്. അമ്പതോളം കുടുംബങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി ബിജെപിയിലേക്ക് എത്തിയത്. മുപ്പതോളം സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഇളമ്പ പാലത്തില്‍ പര്യടനം അവസാനിക്കുമ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: