എറണാകുളം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസിലെ പ്രതി പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെയാണ് തൃപ്പൂണിത്തുറ പൊലീസ് പിടികൂടിയത്.
അയര്‍ലന്‍ഡ് ഉള്‍പ്പടെ വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്.
പണം നല്‍കിയിട്ടും ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്കി. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സൂരജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: