തിരുവനന്തപുരം: കരുവന്നൂരിലെ ബാങ്കു തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് എങ്ങനെ ഇടപെടാനാകുമെന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
സാധാരണ മനുഷ്യര്‍ക്ക് നേരെയുള്ള കുറ്റകൃത്യമായത് കൊണ്ടാണ് ഈ വിഷയം ഞാന്‍ ഉയര്‍ത്തിയത് പലവിധ ആവശ്യങ്ങള്‍ക്കായി പാവങ്ങള്‍ ബാങ്കില്‍ സൂക്ഷിച്ച പണമാണത്. കര്‍ഷകരും തൊഴിലാളികളുമെല്ലാം കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണത്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 90 കോടി രൂപയുടെ സമ്പാദ്യം ഇഡി പിടിച്ചെടുത്തു. ഈ പണം ബാങ്കിലെ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനാണ് ശ്രമം.
ഇതിനായി എന്തുചെയ്യാമെന്ന് നിയമോപദേശം തേടി. പണം തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്നമാണ്. ഏഷ്യാനെറ്റിനു നല്കി അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ അഴിമതി തുടച്ച് നീക്കാന്‍ അന്വേഷണ ഏജന്‍സികളെ സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്, കേന്ദ്രസര്‍ക്കാര്‍ അതുമാത്രമാണ് ചെയ്തത്. അഴിമതി തുടച്ച് നീക്കണമെങ്കില്‍ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. പ്രധാനമന്ത്രിക്കാണെങ്കില്‍ പോലും ഇഡിയെ തടസ്സപ്പെടുത്താന്‍ അധികാരമില്ല. ഇഡി കേസുകളില്‍ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമാണ്. കോണ്‍ഗ്രസ് ഭരണ കാലത്തേക്കാള്‍ കാര്യക്ഷമമായി ഇഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: