ബെംഗളൂരു: ബെംഗളൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കന്നട നടി ഹര്‍ഷിക പൂനാച ആക്രമിക്കപ്പെട്ടു. ഫ്രേസര്‍ ടൗണില്‍ മോസ് ക് റോഡില്‍ വെച്ചായിരുന്നു നടിയ്‌ക്കു നേരെ ആക്രമണമുണ്ടായത്. അവരുടെ ഭര്‍ത്താവിന് നേരെയും ഒരു സംഘം അക്രമികള്‍ ആക്രോശിച്ചു. റോഡില്‍ നില്‍ക്കുന്ന പൊലീസിന്റെ സഹായം തേടിയെങ്കിലും അയാള്‍ ഇടപെടാന്‍ വിസമ്മതിച്ചെന്നും ഹര്‍ഷിക പൂനാച പറയുന്നു.
“നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലാണോ അതോ അഫ്ഗാനിസ്ഥാനിലോ??” – ഈ ചോദ്യമാണ് നടി ഹര്‍ഷിക പൂനാച ചോദിക്കുന്നത്. ഭര്‍ത്താവുമൊന്നിച്ച് അത്താഴം കഴിക്കാന്‍ പോയതായിരുന്നു നടി. അതിനിടയിലാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്. തന്റെ ഭര്‍ത്താവ് സംയമനം പാലിച്ചെന്നും എങ്കിലും അക്രമിസംഘം ഉറക്കെ ആക്രോശിക്കുകയും ഭര്‍ത്താവിന്റെ മാല പൊട്ടിക്കുകയും ചെയ്തുവെന്നും ഹര്‍ഷിക പറയുന്നു. തൊട്ടടുത്ത സ്റ്റേഷിലെ എഎസ് ഐ ഉമേഷിനെ കണ്ടെങ്കിലും അദ്ദേഹം ഇടപെടാന്‍ തയ്യാറായില്ല.
“നമ്മുടെ സ്വന്തം നാട്ടില്‍ കന്നട ഭാഷ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ? അതിന്റെ പേരിലായിരുന്നു അക്രമികളുടെ അസഭ്യവര്‍ഷം. എന്താ നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലാണോ?”- ഹര്‍ഷിക പൂനാച ചോദിക്കുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും പരാതി നല്‍കിയിരിക്കുകയാണ് ഹര്‍ഷിക. സംഭവത്തിന്റെ വീഡിയോയും ഹര്‍ഷിക പൂനാച ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
“ഈ സംഭവത്തെക്കുറിച്ച് ഏതാനും ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു. 1.നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലാണോ അതോ അഫ്ഗാനിസ്ഥാനിലോ? 2, കന്നട ഭാഷ ഉപയോഗിക്കുന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ തന്നെ അപഹാസ്യരാകുമോ? 3.സ്വന്തം നഗരത്തില്‍ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്? 4.വലിയ മാനസികാഘാതമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് നേരെ ബെംഗളൂരില്‍ ജനിച്ചു വളര്‍ന്ന നമ്മളെപ്പോലുള്ളവര്‍ കണ്ണടയ്‌ക്കണോ?”- ഇതാണ് ഹര്‍ഷിക ഫെയ്സ് ബുക്കില്‍ കുറിച്ചത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം കര്‍ണ്ണാടകയില്‍ മതമൗലികപ്രവണതകള്‍ കൂടിവരികയാണ്. ഈടിയെ ഒരു കോണ്‍ഗ്രസ് നേതാവ് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നുകേട്ടത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെ നിഷേധിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങളുടെ വാസ്തവം പരിശോധിച്ചപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുദ്രാവാക്യം വിളിച്ച ആള്‍ക്കെതിരെ കേസെടുത്തത്. ബെംഗളൂരിലെ രാമേശ്വരം കഫേയില്‍ പട്ടാപ്പകലാണ് ബോംബ് സ്ഫോടനം നടന്നത്. ഈ പശ്ചാത്തലത്തിലാണ് നടി ഹര്‍ഷിക പൂനാചയ്‌ക്കെതിരായ ആക്രമണവും വാര്‍ത്തയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: