മലയാളികളുടെ പ്രിയപ്പെട്ട താര ജോഡിയാണ് മോഹന്‍ ലാലും ശോഭനയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താര ജോഡികള്‍ 55 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം മോഹന്‍ ലാലും ശോഭനും ഒരുമിച്ചെത്തിയ ചിത്രം 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി ആണെങ്കിലും 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് നായിക നായകന്മാരായി അവസാനമായി ഇരുവരും അഭിനയിച്ച ചിത്രം.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലൂടെ. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം മോഹന്‍ ലാല്‍ പങ്കുവെച്ചിരുന്നു. ആ ആഗ്രഹം ശോഭനയും അതേ വേദിയില്‍ തന്നെ പങ്കുവെച്ചിരുന്നു.
120 നായികമാര്‍ക്കൊപ്പമൊക്കെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രിയപ്പെട്ട ഹീറോയിനാണ് ശോഭനയെന്ന് മോഹന്‍ ലാല്‍ മഴവില്‍ മനോരമ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. തങ്ങള്‍ ഒരുമിച്ച് 55 സിനിമകളോ മറ്റോ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വീണ്ടും സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചാല്‍ വരില്ലേ എന്നാണ് മോഹന്‍ ലാല്‍ അന്ന് ശോഭനയോട് ചോദിച്ചത്.
എന്നെ ആരും വിളിച്ചില്ലല്ലോ എന്നാണ് അന്ന് ശോഭന പറഞ്ഞത്. ശോഭനയുടെ അവസാനത്തെ സിനിമ പോലും മലയാളികള്‍ ഏറെ സ്‌നേഹത്തോടെയാണ് ഏറ്റെടുത്തത്. നമ്മുടെ രാജ്യത്തെ തന്നെ അവിശ്വസനീയമാം വിധം അഭിനയിക്കുന്ന നടിയാണ് ശോഭനയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇപ്പോഴിതാ ഒരുമിച്ചുള്ള സിനിമ വന്നിരിക്കുകയാണെന്ന് ശോഭന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
‘കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ഞാന്‍ സൂപ്പര്‍ എക്‌സൈറ്റഡ് ആണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധായകന്‍. നിര്‍മാതാവ് രജപുത്രാ രഞ്ജിത്ത്. ആരാണ് ഹീറോ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതെ മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ 360-ാമത്തെ ചിത്രമാണ്. പക്ഷെ ഇത് ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന 56-ാമത്തെ ചിത്രമാണ്. എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്,’ ശോഭന പറഞ്ഞു.
മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, ടി പി ബാല ഗോപാലന്‍ എംഎ, പവിത്രം, മിന്നാരം, മായാ മയൂരം, ഉള്ളടക്കം, ശ്രദ്ധ, പക്ഷേ, വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ് തുടങ്ങി നിരവധി മനസില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ഇരുവരും ഒരുമിച്ച് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ എത്തുന്നു എന്നത് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ തന്നെയാണ് തരുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: