ബഹിരാകാശ മേഖലയിൽ നൂറ് ശതമാമനം വിദേശ നിക്ഷേപത്തിന് അനുമതി നൽകി കേന്ദ്ര ധനമന്ത്രാലയം. ബഹിരാകാശ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 21-നാണ് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിദേശ നിക്ഷേപ നയത്തിലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്.
2024 ഏപ്രിൽ 16-ന് പുറത്തുവിട്ട ഗസറ്റ് വിജ്ഞാപനത്തിലൂടെ ബഹിരാകാശ മേഖലയിലേക്കുള്ള എഫ്ഡിഐ നയത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഉപഗ്രഹഘടകങ്ങളുടെ നിർമ്മാണത്തിൽ നൂറ് ശതമാനം നിക്ഷേപവും ഉപഗ്രഹങ്ങളുടെ നിർമ്മാണ-സേവന മേഖലകളിൽ 74 ശതമാനം നിക്ഷേപവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണ മേഖലയിൽ 49 ശതമാനം നിക്ഷേപത്തിനും അനുമതി നൽകിയിട്ടുണ്ട്.
ബഹിരാകാശ ഇന്ത്യൻ കമ്പനികളിലേക്ക് കൂടുതൽ നിക്ഷേപകരെ ലക്ഷ്യം വച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഏപ്രിൽ 21-22 തീയതികളിൽ ടെസ്ല സിഇഒ ഇലോൺ മസ്‌ക് സന്ദർശനത്തിനെത്തവെയാണ് സുപ്രധാന പ്രഖ്യാപനം. ഇന്ത്യൻ ബഹിരാകാശ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം. IN-SPAce, ISRO, NSIL എന്നിവയുമായി ധാരണയിലെത്തിയ ശേഷമാണ് സുപ്രധാന നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: