ബാധ്യത ഉണ്ടായിട്ടും 1.5 കോടിയിലേറെ പേര് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ആദായനികുതി വകുപ്പ്. നികുതിവിധേയമായ വരുമാനം ഉള്ളവര്‍ കൂടാതെ സ്രോതസ്സില്‍ നിന്നുള്ള നികുതിയായ ടിഡിഎസ് ഈടാക്കിയിട്ടും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്ക്കെതിരെയും നടപടി ഉണ്ടാകും. നടപടിക്കായി പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിഡിഎസ് നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല പാന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി വലിയ തുകയുടെ ഇടപാടുകള്‍ നടത്തിയവരെയും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതായി 8.9 കോടി പേര് ഉണ്ടായിരുന്നു. എന്നാല്‍ 7.4 കോടി പേര് മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. വ്യക്തിഗത വിഭാഗത്തിലുള്ളവരാണ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: