തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി. പള്ളിത്തുറ സ്വദേശി മെല്ബിന് എഫ് ജൂസ (17) നെ ആണ് കാണാതായത്.
വൈകുന്നേരം നാലരയോടെയാണ് സംഭവം. നാലു സുഹൃത്തുക്കളുമായിട്ടാണ് മെല്ബിന് കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന്
മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്ബിന് കടലിലകപ്പെടുകയായിരുന്നു.
പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ -മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്ബിന്എഫ് ജൂസ. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: