ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാറുകളുടെ ആഗോള NCAP റേറ്റിംഗ് 2024-ല്‍ ടാറ്റ കാറുകള്‍ തന്നെ മുന്നില്‍. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയാണ് ഫൈവ് സ്റ്റാറോടെ മുന്നില്‍ നില്‍ക്കുന്നത്. മാരുതി സുസുക്കി ബ്രെസ്സ ഫോര്‍ സ്റ്റാറോടെയും മാരുതി സുസുക്കി എര്‍ട്ടിഗ ത്രി സ്റ്റാറോടെയും ആദ്യ 25 സുരക്ഷിത കാറുകളുടെ ഗണത്തിലുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയിലെ മറ്റ് ചില പ്രമുഖ കാര്‍ ബ്രാന്‍ഡുകളോളം സുരക്ഷിതമല്ല എന്ന് സുസുക്കി കാറുകളെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന്റെ -NCAP- പുതിയ റേറ്റിംഗ് മാരുതിയ്ക്ക് ആശ്വസിക്കാന്‍ വകനല്കുന്നു.
ഗ്ലോബല്‍ റേറ്റിംഗ് ഇപ്രകാരമാണ് : 1. ടാറ്റ ഹാരിയര്‍, 2. ടാറ്റ സഫാരി, 3. ഫോക്സ്വാഗണ് വിര്‍ട്ടസ്, 4. സ്കോഡ സ്ലാവിയ, 5. സ്കോഡ കുഷാക്ക് 6. ഫോക്സ്വാഗണ് ടൈഗണ്‍, 7. ഹ്യുണ്ടായ് വെര്‍ണ, 8. മഹീന്ദ്ര സ്കോര്‍പ്പിയോ-എന്‍, 9. ടാറ്റ പഞ്ച്, 10. മഹീന്ദ്ര എസ്യുവി 300 , 11.ടാറ്റാ അള്‍ട്രോസ് , 12. ടാറ്റാ നെക്സണ്‍ , 13. മഹീന്ദ്ര എസ്യുവി 700, 14. ഹോണ്ട ജാസ്, 15. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, 16. മഹീന്ദ്ര മറാസോ , 17. മഹീന്ദ്ര ഥാര്‍ , 18. ടാറ്റ ടിഗോര്‍ , 19. ടാറ്റ ടിയാഗോ, 20. മാരുതി സുസുക്കി ബ്രെസ്സ, 21. റിനോള്‍ട്ട് കിംഗര്‍ , 22. ഹോണ്ട സിറ്റി നാലാം തലമുറ ,23. നിസ്സാന്‍ മാഗ്നൈറ്റ് , 24. മാരുതി സുസുക്കി എര്‍ട്ടിഗ , 25. ടാറ്റ സെസ്റ്റ്.
പുതിയ കാറുകള്‍ മുമ്പത്തേക്കാള്‍ വളരെ സുരക്ഷിതമാണ്. ഒരു അപകടമുണ്ടായാല്‍ ഒരു കൂട്ടിയിടി തടയാനോ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനോ കാറിന്റെ സുരക്ഷാ ഫീച്ചറുകള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: