തിരുവനന്തപുരം: എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിൻതുണയുമായി മത്സ്യതൊഴിലാളി മക്കൾ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥിയും എത്തിയതോടെ തീരദേശത്താകെ ആവേശത്തിരയിളകി. ഹാർബർ റോഡിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥി വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ മത്സ്യതൊഴിലാളി സ്ത്രീകളുടെ ദുരിതവും നേരിട്ടറിഞ്ഞു.
തുറമുഖത്ത് മത്സ്യ ലഭ്യത കുറഞ്ഞതോടെ കുടുംബങ്ങൾ ദുരിതത്തിലാണ്. ആയിരങ്ങൾ മുടങ്ങി മത്സ്യം പിടിക്കാൻ പോക്കുന്നവർ മത്സ്യം ലഭിക്കാതെ തിരികെ വരേണ്ട ഗതികേടിലാണ്. ആര് ഭരിച്ചിട്ടും ഞങ്ങൾക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റിൽഡ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് തിരിച്ച് നോക്കില്ലെന്നും അവർ പറഞ്ഞു. കുടിക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല. ഇവിടെ മത്സ്യം കച്ചവടം നടത്തുന്ന 72 ഓളം സ്ത്രീകളുണ്ടുണ്ട്. ഉപജീവനത്തിന് വരുന്ന ഞങ്ങൾക്ക് ഇക്കാലമത്രയും ഒരു ശൗചാലയം പോലുമില്ല.ഞങ്ങൾ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരുണം . ഇത്തവണ ഞങ്ങൾ സാറിനെ വിജയിപ്പിക്കും. രാജീവ് ചന്ദ്രശേഖറിന്റെ കരങ്ങൾ പിടിച്ച് ക്രിസ്റ്റിൽഡ ഉറപ്പ് പറഞ്ഞു.
ഞങ്ങളുടെ താമസസ്ഥലം വിട്ട് കൊടുത്ത് തുറമുഖം പണിയുന്ന സ്ഥലത്ത് ഞങ്ങളുടെ കുട്ടികൾക്ക് തൊഴില്ലില്ല അന്യദേശത്തുള്ളവർ പണിയെടുക്കുന്നു. ഇതാണ് ലിസി എന്ന മറ്റൊരു മത്സ്യ കച്ചവടക്കാരിയുടെ പരാതി.മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്പകൾ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലിസിയെ ബോധ്യപ്പെടുത്തി.സാർ ജയിച്ചാൽ മാത്രമെ ഞങ്ങൾക്കൊരു നല്ലകാലം വരൂ. ഞങ്ങളുടെ പ്രശ്നങ്ങൾക്ക് കേൾക്കാൻ പോലും ഇവിടുത്തെ ജനപ്രതിനിധികളാരും വരുന്നില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് മറ്റൊരു തൊഴിലാളി ജസീന്ത പറഞ്ഞു. ചികിൽസ സഹായം തലചായ്ക്കാനൊരു വീട്,കുടിവെള്ളം തുടങ്ങിയ നിരവധി പരാതികളാണ് സ്ഥാനാർത്ഥിക്ക് മുന്നിൽ മത്സ്യ തൊഴിലാളികൾ നിരത്തിയത്.
തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക, എല്ലാവർക്കും വീട് എന്നത് ബിജെ പിയുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ മത്സ്യ തൊഴിലാളികളോട് പറഞ്ഞു.രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക് ഓട്ടോ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ വിഴിഞ്ഞം ഹാർബർ റോഡിൽ നിന്നും തുടങ്ങി കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗർ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള പള്ളം, പുതിയതുറ കൊച്ചുതുറ,കരുംകുളം എന്നീ തീരദേശ റോഡിലൂടെ കടന്ന് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: