കഴിഞ്ഞ അഞ്ചു സീസണുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. എല്ലാ സീസണുകളിലും മത്സരാര്ഥികളില് നിന്നും തിരഞ്ഞെടുക്കുന്ന ക്യാപ്റ്റനാണ് കൂടുതല്‍ അധികാരം ഉണ്ടാവുക. എന്നാല്‍ ഇത്തവണ ഒരു ഗ്രൂപ്പിന് മൊത്തം പവര്‍ നല്കി കൊണ്ടാണ് മത്സരം മാറ്റിപ്പിടിച്ചത്.
പവര്‍ ടീമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍വ്വാധികാരം ഉണ്ടായിരിക്കുമെന്ന് തുടക്കത്തിലെ ബിഗ് ബോസ് പറഞ്ഞിരുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാം എന്നുണ്ടെങ്കിലും ഇതുവരെ വന്നവരൊന്നും അതിനെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല. പാത്രം കഴുകാനും ബാത്ത്റൂം കഴുകാനുമൊക്കെയുള്ള പണിഷ്മെന്റുകള്‍ മാത്രമാണ് ഇതുവരെ എല്ലാവരും കൊടുത്തിരുന്നത്.
എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ പവര്‍ ടീമാംഗങ്ങളുടെ പ്രവൃത്തി സോഷ്യല്‍ മീഡിയിയലും ചര്‍ച്ചയാവുകയാണ്. സിബിന്, റിഷി, ശരണ്യ, പൂജ, തുടങ്ങിയവരാണ് പുതിയ പവര്‍ ടീമിലുള്ളവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഡെന്‍ ടീമിന്റെ മുറി പവര്‍ ഉപയോഗിച്ച് ഇവര്‍ പൂട്ടിയിരുന്നു. ഇതിന് ശേഷം ബിഗ് ബോസ് വീടിന്റെ പ്രധാന വാതിലും പവര്‍ റൂമിന്റെ വാതിലുമൊക്കെ അടപ്പിക്കുകയും പിന്നീട് തുറപ്പിക്കുകയുമൊക്കെ ചെയ്തു.
പവര്‍ ടീമിന്റെ പ്രവൃത്തികള്‍ ഇഷ്ടപ്പെടാതെ സഹമത്സരാര്‍ഥികള്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്ന് വരുന്നത്. പവര്‍ ടീമിനെ പോലെ തന്നെ ക്യാപ്റ്റനും അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് അത് വ്യക്തമാക്കിയതിനെ പറ്റി ആരാധകരുടെ ഗ്രൂപ്പില്‍ ചര്‍ച്ചയാവുകയാണ്. ‘ബിഗ് ബോസ് വീട്ടില്‍ അധികാരം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്. പവര്‍ റൂം എന്ന പുതിയ കണ്‍സെപ്റ്റ് ബിഗ് ബോസ് പരിചയപ്പെടുത്തിയത് തന്നെ അധികാരത്തിനെ മത്സരാര്‍ഥികള്‍ എങ്ങനെ ഉപയോഗിക്കും എന്നത് പ്രേക്ഷകര്‍ക്ക് വിലയിരുത്താന്‍ കൂടിയാണ്. പവര്‍ റൂമിനോളം പോന്ന മറ്റൊരു അധികാരം ക്യാപ്റ്റന്‍സിയാണ്.
പവര്‍ റൂമിന്റെ ഒപ്പം നില്‍ക്കാനല്ല ക്യാപ്റ്റന്‍ തന്റെ അധികാരം ഉപയോഗിക്കേണ്ടത്. ക്യാപ്റ്റന്‍സിയില്‍ ഒരാള്‍ കേറിക്കഴിഞ്ഞാല്‍ തനിക്കു വോട്ട് ചെയ്തവരുടെ മാത്രമല്ല എല്ലാവരുടെയും ക്യാപ്റ്റന്‍ ആവണം. ജിന്റോ പക്ഷേ അങ്ങനെയല്ല ഇന്നലെ ഗെയിം കളിച്ചത്. ക്യാപ്റ്റനു പുല്ല് വില നല്കിയ പവര്‍ റൂമില്‍ ഉള്ളവര്‍ക്ക് പവര്‍ റൂം ലോക്ക് ആയപ്പോള്‍ ക്യാപ്റ്റനെ കൊണ്ട് തന്നെ തുറപ്പിച്ച ബിഗ് ബോസ് ആണ് താരം. ക്യാപ്റ്റന്റെ പവര്‍ അവിടെയുള്ള എല്ലാവരെയും ബിഗ് ബോസ് ഓര്‍മിപ്പിക്കുകയായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പവര്‍ ചെക്കിങ് പരീക്ഷണത്തിന്റെ ടാസ്ക് ചെയ്യാന്‍ തയാറായിരുന്ന ഡെന്‍ ടീമിനെ ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട് പൂട്ടിയിട്ടത് വളരെ മോശമായിരുന്നു. പവര്‍ റൂമില്‍ വരുന്നവരും ക്യാപ്റ്റന്‍ ആകുന്നവരും ഓര്‍ക്കേണ്ടത്- നിങ്ങളെക്കാള്‍ പവര്‍ ബിഗ് ബോസിനും പുറത്തുള്ള പ്രേക്ഷകര്‍ക്കുമാണ് എന്ന സത്യമാണ്. ഒരു അധികാരവും ആര്‍ക്കും എല്ലാക്കലത്തേക്കും ഉണ്ടാകില്ലെന്നും,’ പറഞ്ഞാണ് ഒരു ആരാധകന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: