ന്യൂദൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എഎപി എംഎൽഎ അമാനത്തുള്ള ഖാൻ വ്യാഴാഴ്ച എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതായി അധികൃതർ അറിയിച്ചു.
ഓഖ്‌ല നിയമസഭാ സീറ്റിൽ നിന്നുള്ള 50 കാരനായ നിയമസഭാംഗത്തിന്റെ മൊഴിയെടുക്കൽ കഴിഞ്ഞയാഴ്ച സുപ്രീം കോടതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 18ന് അന്വേഷണത്തിനോട് സഹകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖാൻ പറഞ്ഞു. ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സിബിഐ എഫ്ഐആറിൽ നിന്നും ദൽഹി പോലീസിന്റെ മൂന്ന് പരാതികളിൽ നിന്നുമാണുള്ളത്.
ദൽഹി വഖഫ് ബോർഡിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിലൂടെ ഖാൻ വലിയ വരുമാനം പണമായി സമ്പാദിച്ചതായും തന്റെ കൂട്ടാളികളുടെ പേരിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ നിക്ഷേപിച്ചതായും നിയമസഭാംഗത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ഇഡി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: