ഐഎസ്ആർഒയുടെ മഗൾയാൻ ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു. ദൗത്യത്തിന്റെ നിർണായക ഘട്ടങ്ങളിൽ നേതൃത്വം വഹിച്ചത് റിതു കരിദാൽ എന്ന വനിതാ ശാസ്ത്രജ്ഞ ആയിരുന്നു. ചൊവ്വയിലേക്കുള്ള ദൗത്യം റിതുവെന്ന ശാസ്ത്രജ്ഞയുടെ അടങ്ങാത്ത ആവേശത്തെയും പരിശ്രമത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. മംഗൾയാൻ ദൗത്യത്തിന് പ്രോജക്ട് അംഗീകാരം മുതൽ പൂർത്തിയാകുന്നത് വരെ ഏകദേശം 18 മാസമെടുത്തു.
ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കടക്കാനുള്ള ഇസ്രോയുടെ ആദ്യ ദൗത്യമായിരുന്നു ഇത്.അന്ന് ഉപഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കുന്ന വേളയിൽ എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് ഗവേഷകർക്ക് ധാരണയുണ്ടായിരുന്നില്ല. ദൗത്യം വിക്ഷേപിച്ചതിന് ശേഷം ബഹിരാകാശത്ത് നിന്നുള്ള ആശയവിനിമയം സെക്കൻഡുകളിൽ നിന്നും മിനിറ്റുകളിലേക്കെന്ന സമയദൈർഘ്യത്തിലേക്ക് മാറി.
ഇതോടെയാണ് ബഹിരാകാശ പേടകം രൂപ കൽപ്പന ചെയ്യുമ്പോൾ അവ സ്വയം നിയന്ത്രിക്കാനാകുന്നതും പ്രതിസന്ധികൾ മനസിലാക്കാൻ സാധിക്കുന്നതുമായിരിക്കണമെന്ന് ഗവേഷകർ തിരിച്ചറിയുന്നത്. ഇതേ തുടർന്ന് മംഗൾയാൻ ദൗത്യത്തിന് വേണ്ടിയുള്ള മിഷൻ പ്ലാനിംഗ് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി റിതു കരിദാലിനെ നിയമിച്ചു. ഏറ്റവും നിർണായക ദൗത്യത്തിലൊന്നായ പേടകം സ്വയം നിയന്ത്രണ ശേഷി കൈവരിക്കുകയെന്ന ദൗത്യമായിരുന്നു റിതുവിന്റെ ടീം അംഗങ്ങൾ വഹിക്കുന്ന ചുമതല.
സ്വയം ചുമതലകൾ വഹിക്കാനാകുന്ന സോഫ്റ്റ് വെയർ ഡ്രാഫ്റ്റ് ചെയ്യുക എന്ന ചുമതലയായിരുന്നു റിതുവിനെ തേടിയെത്തിയത്. പിഴവുകളും അപാകതകളും ഇല്ലാതെയാണ് പ്രവർത്തനം പുരോഗമിക്കുന്നതെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. ചെറിയ പിഴവുകൾ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കടമ്പയായിരുന്നു.
ഇതിന് പിന്നാലെ റിതു ദൗത്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിരന്തരം മീറ്റിംഗുകളും പഠനവും ഗവേഷണവും പരീക്ഷണങ്ങളുമായി റിതു ദൗത്യത്തിനുള്ള വഴികൾ കണ്ടെത്തി. കുടുംബത്തേക്കാൾ ഔദ്യോഗിക കർത്തവ്യങ്ങൾക്കായിരുന്നു റിതു പ്രാധാന്യം കൽപ്പിച്ചിരുന്നത്. കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയും റിതുവെന്ന ശാസ്ത്രജ്ഞയുടെ കഴിവുകൾ രാജ്യത്തിന് അഭിമാനം സൃഷ്ടിക്കുന്നതിന് കാരണമായി.
2013 ഒക്ടോബർ 28-നായിരുന്നു മംഗൾയാൻ വിക്ഷേപണം ആസൂത്രണം ചെയ്തിരുന്നത്. ശ്രീഹരിക്കോട്ടയിലായിരുന്നു പേടകം വിക്ഷേപണത്തിനായി എത്തിച്ചത്. ബെംഗളൂരുവിലെ കൺട്രോൾ റൂം ആണ് ഉപഗ്രഹ പാത നിരീക്ഷിച്ചത്. തുടർന്ന് എല്ലാം കൃത്യസമയത്ത് പൂർത്തിയാക്കി. നിശ്ചിത സമയത്തിനുള്ളിൽ വിക്ഷേപണം നടന്നില്ലെങ്കിൽ ദൗത്യം രണ്ട് വർഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടതായി വരും. എന്നാൽ അപ്രതീക്ഷിതമായി പസഫിക് സമുദ്രത്തിലുണ്ടായ കൊടുങ്കാറ്റ് കാലാവസ്ഥ പ്രതികൂലമാകുന്നതിന് കാരണമായി.
15 മാസം നീണ്ട പ്രയത്നം വിഫലമാകുമോ എന്ന ആശങ്കയിൽ റിതുവും ടീം അംഗങ്ങളും എത്തി. നവംബർ നാലോടെ കാലാവസ്ഥ അനുകൂലമായി. വീണ്ടും ദൗത്യവുമായി മുന്നോട്ട് നീങ്ങാൻ ഇസ്രോ നിശ്ചയിച്ചു. ദൗത്യം വിജയത്തിലെത്തിയാൽ ചൊവ്വ ദൗത്യം പൂർത്തിയാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാകും ഇന്ത്യ. നവംബർ അഞ്ചിന് രാവിലെ മംഗൾയാൻ വിക്ഷേപിച്ചു. ഏകദേശം 10 മാസത്തോളം ബഹിരാകാശത്ത് സഞ്ചരിച്ച പേടകം ചൊവ്വയ്‌ക്ക് സമീപമെത്തി.
ഇവിടെ മാസ് ഓർബിറ്റ് ഇൻസെർഷൻ എന്ന നിർണായക ഘട്ടം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. തുടർന്ന് ഉപഗ്രഹത്തിന്റെ വേഗത നിയന്ത്രിച്ച് ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം ലക്ഷ്യത്തിലെത്തിച്ചു. ഇതിന് പിന്നാലെ ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞർക്ക് രാജ്യം റോക്കറ്റ് വിമൻ ഓഫ് ഇന്ത്യ എന്ന വിഷേഷണം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: