തലശ്ശേരി: ബിജെപി ഇന്ന് ലോകത്തില്‍ വിശ്വാസ്യത നേടി ഏറ്റവും വലിയ രാഷ്ടീയ പാര്‍ട്ടിയായത് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയത് കൊണ്ടാണെന്നും ഭാവിയിലും ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
2014 ലെ തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങളായ ജമ്മുകാശ്മീരിലെ 370 ാം വകുപ്പ് എടുത്ത് മാറ്റി കാശ്മീരില്‍ സമാധാനം ഉണ്ടാക്കി. 500 വര്‍ഷങ്ങളായുള്ള അയോദ്ധ്യ പോരാട്ടത്തിനൊടുവില്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ രാമരാജ്യത്തിന് തറക്കല്ലിട്ടു. ബിജെപിയുടെ ഭരണം കര്‍ത്തവ്യബോധത്തോടെയാണ്.
2014 ല്‍ ഭാരതം സാമ്പത്തികനിലവാരത്തില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. 2027 ല്‍ മൂന്നാം സ്ഥാനത്തെത്തിച്ച് 2047 ഓടെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കും. ഇതുവരെ 4 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്കി. അടുത്ത 3 വര്‍ഷം കൊണ്ട് 5 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. 75 വയസ്സ് കഴിഞവര്‍ക്ക് 5 ലക്ഷം രൂപ ആയുഷ്മാന്‍ പദ്ധതിയിലൂടെ ചികിത്സാ ചിലവ് നല്‍കും. ഭാരത സംസ്കാരത്തെ മുന്‍ നിര്‍ത്തി ടൂറിസത്തെ ഒന്നാം സ്ഥാനത്തെത്തിക്കും.
ബിജെപി രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായാണ് രാജ്യം ഭരിക്കുന്നത്. 1962 ല്‍ തമിഴ്നാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിനെ പുറത്താക്കി. ഗുജറാത്തില്‍ നിന്നും 40 വര്‍ഷമായിട്ടും ഒറീസയിലും ബീഹാറിലും 30 വര്‍ഷമായിട്ടും കോണ്‍ഗ്രസ്സ് അധികാരത്തില്‍ ഇല്ല. പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ പുറത്താക്കി. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ജനങ്ങള്‍ ഒരു തവണ പുറത്താക്കിയാല്‍ പിന്നെ സ്വീകരിക്കാത്തത് അവരെ വിശ്വാസമില്ലാത്തത് കൊണ്ടാണ്.
കേരളത്തിന് കേന്ദ്രം കൊടുക്കുന്ന പണം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. ബിജെപി കേന്ദ്രത്തില്‍ 400 അധികം സീറ്റുകള്‍ നേടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് രണ്ടക്ക ശതമാനം വോട്ട് ചെയ്ത കേരള ജനത ഇത്തവണ രണ്ടക്ക സംഖ്യ സീറ്റ് നല്കി ബിജെപിയെ ജയിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന് മാസ്റ്റര്‍ അധ്യഷത വഹിച്ചു. വടകര പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്, ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് മാസ്റ്റര്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: