ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ കൊടുപ്പുന്ന ഭാഗത്താണ് പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചത്.
കൊടുപ്പുന്ന വരമ്പിനകം പാടത്ത് തീറ്റയ്ക്ക് എത്തിച്ച താറാവുകളില്‍ ചിലത് തൂങ്ങി വീഴുന്നത് കണ്ടതോടെ താറാവ് ഉടമ കണ്ടങ്കരി കുറ്റിയില്‍ കൊച്ചുമോന് മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. താറാവിന്റെ സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം പ്രകടമായി കണ്ട താറാവുകളെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് എടത്വാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ക്രിസ്തുമസ് സീസണ് കാലയളവിലാണ് ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കാറുള്ളത്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് താറാവുകളെയാണ് കൊന്നൊടുക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: