ഹരിപ്പാട്: വിമുക്ത ഭടന്മാര്ക്കും ആശ്രീതര്ക്കുമുള്ള ആനുകുല്യങ്ങള്‍ പ്രയാസം കൂടാതെ ലഭ്യമാക്കുവാനുള്ള നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 23ന് ആലപ്പുഴയിലെത്തുമ്പോള്‍ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എഴുതി നല്കിയാല് അദ്ദേഹത്തിന് സമര്‍പ്പിക്കാമെന്ന് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് സൈനികര്‍ക്ക് ഉറപ്പ് നല്കി. പൂര്‍വ്വ സൈനീക സേവാ പരിഷത്ത് ഹരിപ്പാട്ട് സ്ഥാനാര്‍ത്ഥിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
സൈനീകരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകുല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജില്ലയിലെ ഇസിഎച്ച്എസ് സംവിധാനത്തിന്റെ പോരായ്മകള്‍ അടിയന്തരമായും പരിഹരിക്കും. രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി തനിയ്ക്കെതിരെ മത്സരിക്കുന്ന മറ്റു രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. ഇവര്‍ മാറി മാറി ആലപ്പുഴയുടെ എംപിയായിട്ട് ഇവിടെ എന്ത് വികസനം കൊണ്ടുവന്നുവെന്ന് ചിന്താശേഷിയുള്ള നാം ചിന്തിക്കണം.
പൂര്‍വ്വ സൈനീക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് രാജഗോപാല്‍ അദ്ധ്യക്ഷനായി. കേണല്‍ റാം മോഹന്‍, മാത്യശക്തി ജില്ലാ പ്രസിഡന്റ് പ്രീത പ്രതാപന്, ജില്ലാ പ്രഭാരി മോഹന്‍കുമാര്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ജെ. ദിലീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: