തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ രാജീവേട്ടനെയും മോദി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ പരിചയപ്പെടുത്തി സജീവമായിരിക്കുകയാണ് എൻ ഡി എ തിരുവനന്തപുരം മണ്ഡലത്തിലെ കാൾ സെന്റർ. രാജീവ് ചന്ദ്രശേഖറിന് വോട്ട് ചോദിക്കുന്നതിനൊപ്പം ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. അടിയന്തര ശ്രദ്ധയും നടപടിയുടെ വേണ്ട ജനങ്ങളുടെ വിഷയങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനും കാൾ സെന്റർ വലിയ സഹായമാണ്.
മാർച്ച് 14 ന് തുടങ്ങിയ കാൾ സെന്റർ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവർത്തിക്കുന്നത്. നഗര ഗ്രാമങ്ങൾ വ്യത്യാസമില്ലാതെ വോട്ടർന്മാർക്ക് രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനങ്ങളെയും എൻ ഡി എ സർക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയുള്ള അറിവും പകരുന്നു. വോട്ടന്മാരുടെ ഏതു സംശയത്തിനും മറുപടി നൽകും. ഒരു ദിവസം 4000 മുതൽ 5000 വോട്ടർന്മാരിലേക്ക് കാൾ സെന്റർ എത്തുന്നുണ്ട്.
40 പേരാണ് നിലവിൽ ഈ പ്രവർത്തനങ്ങൾക്കായി കാൾ സെന്ററിൽ ഉള്ളത്. ഏറെയും വനിതകൾ. “രാജീവേട്ടന്റെ ഓഫീസിൽ നിന്നാണ്…എന്ന് തുടങ്ങിയാണ് വോട്ടർന്മാരെ വിളിക്കുന്നത്. ആദ്യം രാജീവ് ചന്ദ്രശേഖറിന്റെ നയങ്ങൾ, പ്രവർത്തന പദ്ധതികൾ പരിചയപ്പെടുത്തും പിന്നെ കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും പറയും. വോട്ടർന്മാരിൽ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നത്. സമയമെടുത്ത്, ക്ഷമയോടെയാണ് ഓരോ ഫോൺ വിളിക്കും മറുപടി നൽകുന്നത്”,
കാൾ സെന്റർ കോർഡിനേറ്റർമാരായ ലീന മോഹൻ, ശാന്തി ഗിരി എന്നിവർ പറയുന്നു. മഹിളാ മോർച്ച ജില്ല സെക്രെട്ടറിമാരാണ് ഇരുവരും. പല കേന്ദ്ര പദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് അറിവില്ല. പദ്ധതികൾ പലതും സംസ്ഥാന സർക്കാരിന്റേതെന്ന് മനസ്സിലാക്കി വെച്ചിരിക്കുന്നവരാണ് കൂടുതൽ. സ്വാനിധി, അമൃത് തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ചും അതിന് അപേക്ഷിക്കേണ്ട രീതിയുമൊക്കെ വോട്ടർന്മാർക്ക് പറഞ്ഞു മനസ്സിലാക്കും.
തിരുവനന്തപുരത്തെ യുവാക്കൾ പൊളിയാണെന്നെന്നാണ് ടെലി കാളർന്മാർ പറയുന്നത്. തിരുവനന്തപുരത്ത് ഒരു മാറ്റം വരണമെന്നും രാജീവ് ചന്ദ്രശേഖറിന് അവസരം നൽകണമെന്നാണ് അവരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: