വെള്ളറട: കുടിവെള്ളമില്ല, റോഡ് തകര്‍ന്നു. എംഎല്‍എ തിരിഞ്ഞുനോക്കുന്നില്ല. ഒടുവില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തുമെന്നറിയിച്ച പാറശ്ശാല എംഎല്‍എ എത്താത്തതില്‍ പ്രതിഷേധിച്ച് പാണ്ടിമാം പാറയിലെ നാട്ടുകാര്‍ വോട്ടുബഹിഷ്കരണം പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഫ്ലക്സ് ബോര്‍ഡും സ്ഥാപിച്ചു. കുടിവെള്ളമില്ല റോഡിന്റെ തകര്‍ച്ച ഇവ പരിഹരിക്കാന്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നീ പരാതികളാണ് ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി പേരെക്കോണത്തെ പാണ്ടിമാംപാറയിലെ താമസക്കാര്‍ ഉന്നയിച്ചിരുന്നത്.
പ്ലാമ്പഴഞ്ഞി പേരക്കോണം ഓലട്ടിമൂട് ഭാഗങ്ങളിലാണ് കുടിവെള്ളമില്ലാത്തത്. റോഡ് തകര്‍ന്ന് വാഹനഗതാഗതം നിലച്ചു. തെരഞ്ഞെടുക്കപ്പെട്ട എംപിയും എംഎല്‍എയും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഇതിനെത്തുടര്ന്നാ ണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. കുന്നിന് പ്രദേശമായ ഈ ഭാഗത്ത് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിര്‍ത്തലാക്കി കുടിവെള്ളം നിലച്ചിട്ട് നാളുകള്‍ ഏറെയായി. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. കിലോമീറ്റര്‍ നടന്നാല്‍ പോലും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥ. വോട്ടുനേടി ജയിച്ചുപോയവര്‍ പ്രദേശത്തെ വോട്ടര്‍മാരുടെ കഷ്ടപ്പാടുകള്‍ അറിയാന്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: