തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി ഡോ: മോഹന്‍ കുന്നുമ്മേല്‍ തടഞ്ഞിട്ടും ക്യാമ്പസില്‍ പ്രസംഗം നടത്തി ജോണ്‍ ബ്രിട്ടാസ് എംപി. കേരള സര്‍വകലാശാല ക്യാമ്പസിലെ സിപിഎം അനുഭാവ ജീവനക്കാരുടെ സംഘടന നടത്തിയ പരിപാടിയിലാണ് എംപി പ്രഭാഷണം നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതുകൊണ്ടും, നിരവധി സര്‍വകലാശാല ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളതുകൊണ്ടുമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിസി വ്യക്തമാക്കുന്നത്.
ക്യാമ്പസിനുള്ളില്‍ പുറമെ നിന്നുള്ളവര്‍ പ്രഭാഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് പ്രഭാഷണം നടത്തുന്നത് തടയാന്‍ വിസി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ വിസിയുടെ വിലക്ക് അവഗണിച്ച എംപി മുന്‍ നിശ്ചയ പ്രകാരം പ്രഭാഷണം നടത്തി മടങ്ങി. ഓഫീസ് ഇന്റര്‍വെല്‍ സമയത്താണ് പരിപാടി സംഘടിപ്പിച്ചത്.
ഡോ. മോഹന്‍ കുന്നുമ്മേല്‍ തലസ്ഥാനത്തില്ലാത്തതിനാല്‍ വിസിയുടെ നിര്‍ദ്ദേശാനുസരണം പ്രൈവറ്റ് സെക്രട്ടറിയാണ് ഉത്തരവ് രജിസ്ട്രാര്‍ക്ക് കൈമാറിയത്. പ്രതിപക്ഷ ആഭിമുഖ്യമുള്ള ജീവനക്കാരാണ് ചട്ടവിരുദ്ധമായി ക്യാമ്പസ്സിനുള്ളില്‍ എംപി ജീവനക്കാരെ അഭിസംബോധന ചെയ്യുന്ന വിവരം വിസിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ പുറമെയുള്ള രാഷ്ട്രീയ നേതാക്കള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്സിനുള്ളില്‍ വന്ന് ജീവനക്കാരെ അഭിസംബോധന ചെയ്യുന്നത് ഇത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: