ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 12-ാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഓരോ സ്ഥാനാര്‍ത്ഥികളും ഉത്തര്‍പ്രദേശിലെ രണ്ടും പഞ്ചാബിലെ മൂന്നും സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്.
മഹാരാഷ്ട്ര മുന്‍മന്ത്രി ഉദയന്‍ രാജെ ബോന്‍സ്ലെ (സതാര), മുന്‍ ഐഎഎസ് ഓഫീസര്‍ പരംപാല്‍ കൗര്‍ സിദ്ധു (ബട്ടിന്‍ഡ), മഞ്ജീത്ത് സിങ് മന്ന(കഡൂര്‍ സാഹിബ്), അനിത സോം പ്രകാശ് (ഹോഷിയാര്‍പൂര്‍), ഠാക്കൂര്‍ വിശ്വ ജിത് സിങ് (ഫിറോസാബാദ്), ശശാങ്ക് മണി ത്രിപാഠി (ഡിയോറിയ), അഭിജിത്ത് ദാസ് (ഡയമണ്ട് ഹാര്‍ബര്‍) എന്നിവരാണ് പട്ടികയിലെ സ്ഥാനാര്‍ത്ഥികള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ, റൂര്‍ക്കേലയില്‍ നിന്ന് ജനവിധി തേടും. ആകെയുള്ള 147ല്‍ 112 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ ബിജെപി പ്രഖ്യാപി
ച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ഒന്നും ഉത്തര്‍പ്രദേശിലെ നാലും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ബിജെപി ഇന്നലെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: