ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വൻ ഇടിവിൽ. യുഎസ് ട്രഷറി വരുമാനത്തിൽ ഉണ്ടായ വർദ്ധനവും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്കുകൾ കുറക്കില്ലെന്ന റിപ്പോർട്ടുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കാൻ കാരണമായത്. കൂടാതെ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സാഹചര്യങ്ങളും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു.
ഡോളറിനെതിരെ 83.53-ലായിരുന്നു വ്യാപാരം ആരംഭിച്ചത്. ഇത് സർവ്വകാല റെക്കോർഡിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇതേ തുടർന്ന് രൂപ വൻ തകർച്ച നേരിടുന്നതിനാൽ ആർബിഐ ഇടപെടലുകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. പൊതുമേഖല ബാങ്കുകളിലെ കറൻസി മാർക്കറ്റിൽ ആർബിഐ ഇടപെട്ടേക്കുമെന്നാണ് റിപ്പോർട്ട്.
ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ ഇൻഡക്സ് ഉള്ളത്. ഇത് ഏഷ്യൻ കറൻസികളെ ദുർബലമാക്കാൻ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: