സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങ് രാജി പ്രഖ്യാപിച്ചു. 20 വര്‍ഷം നീണ്ട ഭരണത്തിന് ശേഷമാണ് ലൂങ് രാജിവെക്കാനൊരുങ്ങുന്നത്. മെയ് 15ന് രാജിവെക്കുമെന്നാണ് പ്രഖ്യാപനം. പകരം നിലവിലെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ലോറന്‍സ് വോങ് (51) പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
കൊവിഡിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ തുടരില്ലെന്ന് ലൂങ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ നവംബറില്‍ രാജിവെക്കുമെന്നാണ് അറിയിച്ചിരുന്നത്. 72 കാരനായ ലൂങ് 2004 ആഗസ്റ്റ് 12നാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് ലൂങ്ങിന്റെ ഭരണമായിരുന്നു. രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരു ലൂങ്. സിംഗപ്പൂര്‍ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂലിന്റെ മുത്ത മകനാണ്. ഗണിതശാസ്ത്ര വിദഗ്ധന്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: