കണ്ണൂര്‍: മെമ്പര്‍ഷിപ്പ് പുതുക്കല്‍ ഫോമില്‍ കൃത്യമായി മതം ചോദിച്ച് സിപിഎം. സിപിഎമ്മിന്റെ 2024 ലെ മെമ്പര്‍ഷിപ്പ് പുതുക്കല്‍ ഫോമിലാണ് ന്യൂനപക്ഷമാണോ ബാധകമാണെങ്കില്‍ മുസ്ലിം, ക്രിസ്ത്യന്‍, മറ്റ് മതന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവ അടയാളപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഇതില്‍ മുസ്ലിം, ക്രിസ്ത്യന്‍ എന്നിവ കൃത്യമായി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ എസ്‌സി, എസ്ടി വിഭാഗത്തെകുറിച്ചും ഫോമില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷസമുദായത്തേക്കുറിച്ചോ മറ്റ് വിഭാഗങ്ങളേക്കുറിച്ചോ ഫോറത്തില്‍ എവിടെയും പരാമര്‍ശമില്ല. അതോടൊപ്പം അംഗത്തിന്റെ ജോലിയും പ്രതിമാസ വരുമാനവും പാര്‍ട്ടിക്ക് നല്‍കേണ്ട ലെവി ഏത് മാസം വരെ അടച്ചുവെന്നും ഓരോ മെമ്പറും കൃത്യമായി അടയാളപ്പെടുത്തണം.
പ്രാഥമികമായി ഓരോ അംഗത്തിനും അംഗത്വം പുതുക്കി നല്‍കുന്ന ഫോമില്‍ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഒപ്പു വെക്കുന്നത്. ഇത്തരത്തില്‍ കൃത്യമായി മതം അടയാളപ്പെടുത്തിയ ഫോമാണ് ബ്രാഞ്ച് സെക്രട്ടറി ഒപ്പിട്ട് നല്‍കുന്നത്. മതേതരത്വം പറയുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുമ്പോള്‍ ജാതിയും മതവും വേര്‍തിരിച്ച് കാണുന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. സിപിഎം നേതൃത്വം ഇതേക്കുറിച്ച് പാര്‍ട്ടി വിശദീകരണം നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: