കടുത്ത സംഘി വിരോധിയായ റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ സ്മൃതി പരുത്തിക്കാട് കഴിഞ്ഞ ദിവസം മോദി കേരളത്തില്‍ കരുവന്നൂരിനെക്കുറിച്ച് നടത്തിയ പ്രസംഗം വിവാദമാക്കാന്‍ നോക്കിയെങ്കിലും തക്ക മറുപടി കിട്ടിയതോടെ അടങ്ങി. കരുവന്നൂരിലെ പാവങ്ങളുടെ നിക്ഷേപം മടക്കിക്കൊടുക്കുമെന്ന മോദിയുടെ പ്രസ്താവന വിവാദമാക്കാനായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ ശ്രമം. ടിവി ചര്‍ച്ചയില്‍ പങ്കെടുത്ത യുവരാജ് ഗോകുല്‍ ഇതിന് ചുട്ട മറുപടിയും കൊടുത്തു.
“പ്രതികള്‍ ആണെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇത് എങ്ങിനെയാണ് കരുവന്നൂരിലെ പാവങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക?”- ഇതായിരുന്നു സ്മൃതിയുടെ ചോദ്യം. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് തനിക്ക് കിട്ടിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ നിന്നും യുവരാജ് ഗോകുല്‍ എടുത്തുവായിച്ചു:”ഈ അഴിമതി കേസില്‍ മോദി സര്‍ക്കാരാണ് അന്വേഷണം നടത്തിയത്. ഇതുവരെ ഈ കേസില്‍ തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തു. ഇപ്പോഴും വിഷയത്തില്‍ നിയമജ്ഞരുമായി ഞാന്‍ ചര്‍ച്ച നടത്തുകയാണ്. പിടിച്ചെടുത്ത 90 കോടി എങ്ങിനെ പാവങ്ങള്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വഞ്ചിതരായ പാവങ്ങള്‍ക്ക് പണം തിരികെ നല്‍കാന്‍ സാധ്യമായതെന്തും ചെയ്യും.”
“ഈ 90 കോടി നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് കൊടുക്കുമെന്ന് ഇഡി കോടതിയില്‍ പറഞ്ഞല്ലോ? ഇതെങ്ങിനെ ഇഡിക്ക് ചെയ്യാനാകും” – ഇതായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ അടുത്ത ചോദ്യം. “ഇഡി കോടതിയില്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ നിയമപരമായ എന്തെങ്കിലും പഴുതുകള്‍ അവര്‍ കണ്ടിട്ടുണ്ടായിരിക്കും. എന്തായാലും ഞാന്‍ ഇഡിയുടെ വക്താവല്ല. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവാണ്. “- ഇതായിരുന്നു യുവരാജ് ഗോകുലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: