കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 85 വയസ് പിന്നിട്ടവരെയും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരെയും വീട്ടില്‍ ചെന്ന് വോട്ട് ചെയ്യിക്കാന്‍ ആരംഭിച്ചു. 19 വരെയാണ് ഇതിന്റെ ആദ്യഘട്ടം. ഈ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ വീണ്ടും പോളിംഗ് ടീം എത്തി വോട്ടു രേഖപ്പെടുത്താന്‍ അവസരം നല്‍കും. ഈ രണ്ട് ഘട്ടത്തിലും കഴിയാഞ്ഞവര്‍ക്ക് 25ന് വീണ്ടും അവസരമുണ്ട്. ഇവരുടെ പട്ടിക സ്ഥാനാര്‍ഥികള്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും മുന്‍കൂറായി നല്‍കിയിട്ടുണ്ട.് രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് വോട്ടര്‍മാരുടെ വീടുകളില്‍ എത്തുക. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമല്ല ഇതിനായി ഉപയോഗിക്കുന്നത് . പഴയ രീതിയിലുള്ള കടലാസ് ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് ബോക്‌സുകള്‍ ജൂണ്‍ നാലുവരെ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും. 85 വയസ്സ് പിന്നിട്ട 15036 പേരും ഭിന്നശേഷിക്കാരായ 4244 പേരുമാണ് ജില്ലയില്‍ ഇപ്രകാരം വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: