റെയിൽ പ്രൊട്ടക്ഷൻ ഫോഴ്സിൽ നിരവധി ഒഴിവുകൾ. സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് റെയിൽ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയാണ് താത്പര്യമുള്ള ഉദ്യോർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്.
4,660 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവയിൽ 4,208 ഒഴിവുകൾ കോൺസ്റ്റബിൾ തസ്തികയിലേക്കും 452 ഒഴിവുകൾ സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുമാണെന്ന് റെയിൽവേ അറിയിച്ചു.
സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോർത്ഥികൾ യുജിസി അംഗീകൃത സ്ഥാപനത്തിൽ നിന്നും ബിരുദം നേടിയവരായിരിക്കണം. 20-നും 28-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി പത്താം ക്ലാസ് വിജയം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യ യോഗ്യത നേടിയവരായിരിക്കണം. 18-28 വയസ് വരെയാണ് പ്രായപരിധി. വിശദ വിവരങ്ങൾക്ക് rpf.indianrailways.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: