കോഴിക്കോട്: നെല്ല് സംഭരണത്തിന് ആറുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 5673 കോടി രൂപയിേലറെ. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ഇനിയും സംഭരിച്ച നെല്ലിന്റെ വില പിണറായി സര്‍ക്കാര്‍ പൂര്‍ണമായും കൊടുത്തുതീര്ക്കാതിരിക്കെയാണ് കേന്ദ്രം നല്കിയ 5673 കോടിരൂപയുടെ സഹായക്കാര്യം പുറത്തുവരുന്നത്.
2018-19 മുതല്‍ 2023-24 വരെ താങ്ങു വിലയായാണ് കേന്ദ്ര സര്‍ക്കാര്‍ 5673.18 കോടി രൂപ നല്‍കിയതെന്ന് വിവരാവകാശ രേഖ പറയുന്നു. കഴിഞ്ഞ ദിവസം കേന്ദ്രം കുടിശിക അനുവദിച്ചിരുന്നു. നെല്ല് സംഭരണത്തെപ്പറ്റിയുള്ള രാഷ്ട്രീയ വാദങ്ങള്‍ ചൂട് പിടിക്കുമ്പോളാണ് ഈ കണക്ക് പുറത്തു വരുന്നത്.
വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിയുടെ അപേക്ഷയില്‍ സപ്ലൈകോ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് പണം നല്‍കാതെ കുഴക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് പിണറായി സര്‍ക്കാര്‍ പുറത്തുപറയാതിരുന്ന സാമ്പത്തിക സഹായക്കണക്ക് വെളിവാകുന്നത്.
ആറു വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ:
2018-19 സാമ്പത്തികവര്‍ഷം നല്‍കിയത് 531.66 കോടിരൂപ. 2019-20 ല്‍ 1033.38 കോടി. 2020-21 ല്‍ 1229.9 കോടിയും 2021-22 ല്‍ 1349.02 കോടിയും നല്കി. 2022-23 സാമ്പത്തിക വര്‍ഷം 1140.41 കോടി രൂപയാണ് നല്‍കിയത്. 2023-24 ല്‍ 388.81 കോടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: