ദുബായ്:ശനിയാഴ്ചയും ഞായറാഴ്ചയും വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും തിങ്കളാഴ്ചയോടെ യുഎഇയില്‍ നിന്നുള്ള യാത്രാവിമാനങ്ങളുടെ പോക്ക് വരവുകള്‍ സാധാരണനിലയിലായിരിക്കുകയാണ്. എങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയുടെ കരിനിഴലിലാണ്. തല്‍ക്കാലം ഇറാനെ തിരിച്ച് ആക്രമിക്കേണ്ട എന്ന് ഇസ്രയേല്‍ തീരുമാനിച്ചെങ്കിലും ഏത് നിമിഷവും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാം എന്ന സ്ഥിതിയുണ്ട്.
ഇറാന്‍-ഇസ്രായേല്‍ പോര് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് താളംതെറ്റുമെന്ന വാര്‍ത്ത പരക്കുന്നതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍. യുഎഇയില്‍ നിന്ന് പറന്നുപൊങ്ങിയ ചില വിമാനങ്ങള്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടിയന്തിരമായി തിരിച്ചിറക്കിയതോടെ വാര്‍ത്തകള്‍ പല രീതിയില്‍ കാട്ടുതീ പോലെ പരക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇതിന് ശമനമായി.
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിമാന സര്‍വീസുള്ള രാജ്യമാണ് യുഎഇ. ഇതോടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകളും അടച്ചുപൂട്ടുമോ എന്ന ആശങ്ക പരക്കുന്നുണ്ട്.
ഇവിടെ നിന്നുള്ള സര്‍വീസുകള്‍ തകിടംമറിഞ്ഞാല്‍ ആഗോള വ്യോമ ഗതാഗതത്തെ ബാധിക്കും. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വീസ് സാധ്യമാകൂ. അതിനിടെയാണ് ആശങ്ക പരത്തി ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. തല്‍ക്കാലം തിരിച്ചടിക്കേണ്ടെന്ന് ഇസ്രയേല്‍ തീരുമാനിച്ചത് ആശ്വാസമാണ്.
എന്നാല്‍ റഷ്യ ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്. ഉക്രൈനുമായുള്ള യുദ്ധത്തില്‍ യൂറോപ്പും യുഎസും സഹായിക്കുന്ന സ്ഥിതിവിശേഷത്തില്‍ നിന്നും പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് റഷ്യയ്‌ക്ക് ആശ്വാസമാകും.
യുദ്ധ സാഹചര്യത്തില്‍ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ
ഇന്ത്യന്‍ രൂപ തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ നാല് പൈസ ഇടഞ്ഞു. ഒരു ഡോളറിന് 83.41 രൂപയില്‍ നിന്നും വിപണി അടയ്‌ക്കുമ്പോള്‍ 83.45 രൂപയായി മാറി. ഇന്ത്യയുടെ ഓഹരി വിപണിയും യുദ്ധഭീതിയില്‍ തിങ്കളാഴ്ച ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: