1998 ലെ തെരഞ്ഞെടുപ്പോടെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ, ദേശീയ ജനാധിപത്യ സഖ്യം) കൂടുതല്‍ ശക്തമായി. എന്‍ഡിഎയ്ക്കാണ് വിജയസാധ്യത, ഭരണസാദ്ധ്യത എന്ന് തിരിച്ചറിഞ്ഞതു മാത്രമല്ല, ചെറിയ കക്ഷികളേയും പ്രാദേശിക കക്ഷികളേയും എന്‍ഡിഎയിലേക്ക് അടുപ്പിച്ചത്. ആവര്‍ത്തിച്ചുവരുന്ന തെരഞ്ഞെടുപ്പുകള്‍, നിശ്ചിത കാലാവധി തികയ്ക്കാത്ത സര്‍ക്കാരുകള്‍ എല്ലാം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന വികാരം ജനങ്ങള്‍ക്ക് ശക്തമാകുന്നുവെന്നതിനെക്കുറിച്ചും പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടതോടുകൂടിയാണ് കാരണം. വോട്ടുചെയ്യിക്കുക എന്നത് വലിയൊരു അദ്ധ്വാനമായി മാറിയിരുന്നു; പ്രത്യേകിച്ച് യുവജനങ്ങളെ ജനാധിപത്യത്തിലെ ഏറ്റവും വിചിത്രമായ തെരഞ്ഞെടുപ്പ് കാലമായിരുന്നല്ലോ 1996 മുതല്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പ് ഫലം. രണ്ടു തവണയും ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. മൂന്നുതവണ തെരഞ്ഞെടുപ്പിനിടെ അധികാരത്തിലെത്തിയ അഞ്ച് പ്രധാനമന്ത്രിമാര്‍ക്കും (സാങ്കേതികമായിപ്പറഞ്ഞാല്‍ മൂന്ന്, വാജ്പേയിയാണ് അതില്‍ മൂന്നുതവണ പ്രധാനമന്ത്രിയായത്) ആകെ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലേറെ ലഭിച്ചില്ല. എന്നാല്‍ സീറ്റെണ്ണമാണ് ജനാധിപത്യത്തില്‍ നമ്മുടെ ഭരണ- അധികാര അയോഗ്യത നിര്‍ണയിക്കുന്നത് എന്നതിനാല്‍ അത് കുറ്റമല്ലാതാനും.
എന്‍ഡിഎ ഒരു പൊതു അജണ്ട നിശ്ചയിച്ച് സഖ്യത്തിന് കൂടുതല്‍ സഹകരണവും സംവിധാനവുമുണ്ടാക്കി ജനാധിപത്യത്തിന് കരുത്തുകൂട്ടാന്‍ നിശ്ചയിച്ചു. അങ്ങനെ ഒരു പൊതുപരിപാടിയുണ്ടാക്കി. 1996 ല്‍ ഐക്യമുന്നണി (യുഎഫ്) രൂപപ്പെടുത്തിയപ്പോള്‍ ഉണ്ടാക്കിയിരുന്ന ഒരു പൊതുപരിപാടി. അതിന് കോമണ്‍ മിനിമം പ്രോഗ്രാം (സിഎംപി) എന്നാണ് പേരിട്ടത്. പേരില്‍ ആ മുന്നണിയുടെ ഭരണപരിപാടി ‘ഒപ്പിക്കലാ’ണെന്ന വിമര്‍ശനം അന്നുയര്‍ന്നിരുന്നു. മിനിമം ഏറ്റവും കുറഞ്ഞ പൊതുഭരണ പരിപാടികള്‍ എന്ന ആ പേരിനോട് കടകവിരുദ്ധമായിരുന്നു എന്‍ഡിഎയുടെ ‘പരിപാടി.’ അവര്‍ അതിനെ നാഷണല്‍ അജണ്ട ഫോര്‍ ഗവേണന്‍സ് (എന്‍എജി) എന്ന് വിളിച്ചു. ഉദ്ദേശ്യം ദേശീയതലത്തിലുള്ള ഭരണം, അതിനുള്ള കാര്യപരിപാടി എന്നായിരുന്നു സങ്കല്‍പ്പം. അതിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതിനെ ‘അജണ്ട’ എന്ന വാക്കാണ് പില്ക്കാലത്ത് കുപ്രസിദ്ധമായി പ്രയോഗിക്കപ്പെട്ട ‘ഹിഡണ്‍ അജണ്ട’ എന്ന വിശേഷമായി മാറിയത്.
ബിജെപി നേരിട്ട വിമര്‍ശനങ്ങള്‍
ഭരണത്തിനുള്ള അജണ്ടയ്ക്ക്, മുന്നണിയെ നയിച്ച ബിജെപി ഒട്ടേറെ ഒത്തുതീര്‍പ്പുകള്‍ക്ക് തയാറായി. ബിജെപിയെ മറ്റു കക്ഷികള്‍ കൈയകലത്തു നിര്‍ത്താന്‍ കാരണമായി പറഞ്ഞിരുന്നത് പാര്‍ട്ടിയുടെ ”വര്‍ഗീയ പ്രതിച്ഛായ”യാണ്. അതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത് പ്രധാനമായും മൂന്ന് വിഷയങ്ങളാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി പറയുന്നു. കശ്മീരില്‍ പ്രത്യേക പദവിയായ ഭരണഘടനയിലെ 370-ാംവകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെടുന്നു. മൂന്നാമത്തേത് ഒരു രാജ്യത്ത് ഒരു സിവില്‍ നിയമം എന്ന വ്യവസ്ഥ നടപ്പാക്കാന്‍ പൊതു സിവില്‍ നിയമം വേണമെന്ന ആവശ്യമാണ്. മറ്റു പാര്‍ട്ടികള്‍ക്ക് വിയോജിപ്പുള്ള ഈ വിഷയങ്ങള്‍ മാറ്റിനിര്‍ത്തി എല്ലാവര്ക്കും സ്വീകാര്യമായ വിഷയങ്ങളില്‍ നിലപാടും നടപടിയും നിര്‍വഹണവും തീരുമാനിച്ചുള്ളതായിരുന്നു എന്‍എജി. ഇതിന്റെ പേരില്‍ പാര്‍ട്ടി ഒട്ടേറെ എതിര്‍പ്പുകള്‍ സ്വന്തം സംഘടനയ്ക്കുള്ളില്‍ നിന്നും വേരിട്ടു. ‘പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ്’ എന്ന സല്‍പ്പേര് നഷ്ടപ്പെടുത്തുന്ന, കോണ്ഗ്രസിനെപ്പോലെയാകുന്നു ബിജെപിയും എന്നെല്ലാം വിമര്‍ശനം വന്നു. അതുവരെ ഈ വിഷയങ്ങളില്‍ ബിജെപിയെ വിമര്‍ശിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകരും നിരൂപകരും ബിജെപി അതിന്റെ ‘സ്വത്വം’ മറന്ന് അധികാരത്തിലെത്താന്‍ ഒത്തുതീര്‍പ്പിനു വഴങ്ങുന്നു, ഇത് പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്നെല്ലാം വിലയിരുത്തി, മുന്നറിയിപ്പു നല്കി. മുമ്പ് ജനസംഘകാലത്ത് ജനതാപാര്‍ട്ടി സര്‍ക്കാരിനെ വീഴ്ത്താന്‍ വിനിയോഗിച്ച ദ്വയാംഗത്വ പ്രശ്നംപോലെ ഒരേസമയം രണ്ടുതരത്തില്‍ വ്യാഖ്യാനങ്ങളും വിമര്‍ശനങ്ങളും നടത്തി എന്‍ഡിഎയെ ശിഥിലീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നു.
ബിജെപി സ്വന്തം അജണ്ടകള്‍ ഉപേക്ഷിച്ചു, ശ്രീരാമനെ മറന്നു, കശ്മീരിനെ വിട്ടു, ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനം പാഴാക്കി തുടങ്ങിയ വിമര്‍ശനങ്ങളുടെ ലക്ഷ്യം ബിജെപിയോട് പലതരത്തില്‍ ചേര്‍ന്നു നിന്നിരുന്ന ‘പരിവാര്‍’ പ്രസ്ഥാനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം തുടര്‍ന്നു. മറുവശത്ത്, ബിജെപി ഈ വിഷയങ്ങള്‍ ‘ഹിഡണ്‍ അജണ്ട’യായി (ഒളിച്ചുവച്ച കാര്യപരിപാടി) നടപ്പിലാക്കുകയാണ്, അതിന് ഘടകക്ഷികളെ വിനിയോഗിക്കുകയാണ് എന്ന പ്രചാരണം നടത്തി. ഉദ്ദേശ്യം എന്‍ഡിഎയിലെ ഘടകക്ഷികളെ പിന്തിരിപ്പിക്കല്. പക്ഷേ രണ്ടു വിമര്‍ശനങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്ക്കുമിടയില് ബിജെപി നയിക്കുന്ന എന്‍ഡിഎ, വാജ്പേയിയുടെ നേതൃത്വത്തില്‍ മുന്നേറി.
ഭരിക്കല്‍, ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിലിരുന്നു മാത്രമല്ല നടത്തുന്നതും നടത്തേണ്ടതും. പ്രതിപക്ഷത്തിരുന്നാല്‍ ഭരിപ്പിക്കുകയും ഭരണത്തിലായാല്‍ ഭരിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശരിയായ ധര്‍മ്മം. ആ കര്‍മ്മം നി
ര്‍വഹിക്കാന്‍ ഒരു കാര്യം നിര്‍ബന്ധമാണ്; ആ പാര്‍ട്ടിക്ക് രാഷ്ട്രമായിരിക്കണം പ്രധാനവും പ്രഥമവും. അധികാരവും പാര്‍ട്ടിയും പിന്നീടുള്ള ശ്രമമാക്കണം. ആദര്‍ശമായിരിക്കണം അടിത്തറ, ആശ്രിതര്‍ക്കും ആള്‍ക്കൂട്ടത്തിനു വേണ്ടിയാകരുത്, രാജ്യ താല്‍പ്പര്യത്തിനും ജനക്ഷേമത്തിനും വേണ്ടിയായിരിക്കണം കെട്ടിപ്പൊക്കലുകള്‍. അതിന് വികസനവും വളര്‍ച്ചയുമായിരിക്കണം മാര്‍ഗ്ഗങ്ങള്‍. ബിജെപിയാകട്ടെ, ജനസംഘമാകട്ടെ, അനുബന്ധ സംഘടനകളാകട്ടെ ഈ കാഴ്ചപ്പാടിലായിരുന്നു.
അതുകൊണ്ട് ഭരണത്തില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടും വിഭജനവും ഉണ്ടായിരുന്നു. സര്‍ക്കാര്‍, മുന്നണി, പാര്‍ട്ടി എന്നിങ്ങനെ പ്രത്യേകവിഭജനം നടത്തി, അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണം. രാജ്യതാല്‍പ്പര്യം, പൊതു താല്‍പ്പര്യം, രാഷ്ട്രീയ താല്‍പ്പര്യം, എന്നിങ്ങനെയുള്ള തട്ടില്‍ നിലനിര്‍ത്തി, ആദര്‍ശവും കാഴ്ചപ്പാടും അച്ചുതണ്ടാക്കി ബിജെപി എന്‍ഡിഎയെ ചലിപ്പിച്ചു. 1998 നും 99 നും ഇടക്ക് നടന്ന ഭരണതീരുമാനങ്ങളും നിര്‍വഹണവും അത് വ്യക്തമാക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: