ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒഴുക്കാന്‍ കടത്തിയ 4650 കോടി രൂപ ഇതുവരെ രാജ്യത്ത് പലയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി തെര. കമ്മിഷന് അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് നിത്യേന ശരാശരി നൂറു കോടി വീതമാണ് പിടിച്ചെടുക്കുന്നത്. ഇത് ആദ്യമായാണ് 4650 കോടി രൂപ പിടിച്ചെടുക്കുന്നത്. കമ്മിഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് 3475 കോടി രൂപയായിരുന്നു പിടിച്ചത്. അന്ന് 1279.9 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെയായി 2068.8 കോടിയുടെ ലഹരി വസ്തുക്കള്‍ പിടിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് അഴിമതി പൂര്‍ണ്ണമായും തടയുകയാണ് കമ്മിഷന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: