കോട്ടയം: കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു . വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് , സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്നും കന്നിമാര്‍ചോലയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സംഘം. ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: